കള്ളനെപ്പിടി
ഇന്ന് തിരുവനന്തപുരത്ത് വനിതാസാഹിതിയുടെ ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷെ ബസ് കയറാൻ റോഡ് വരെയെത്തുമ്പോൾ കാലുകൾ രണ്ടിലും കടുത്ത മസിൽ വേദന. പനിയുടെ ലക്ഷണവും. കാരണം എന്താണെന്ന് മനസിലായില്ല. സാധാരണ വൃശ്ചികമാസം ആകുമ്പോൾ ഒരു ജലദോഷപ്പനി വരുന്നതാണ്. അത് നേരത്തെ ചെറുതായി വന്നു പോയതാണ്. പിന്നെ ഇപ്പോൾ......?. പല അസുഖങ്ങളുടെയും ലക്ഷണമാണ് കലുവേദനയും സന്ധി വേദനയും ഒക്കെ. വല്ലാത്തൊരു അസ്വസ്ഥത.
ഒരുവേള ഞാനില്ലാത്ത ലോകത്തെക്കുറിച്ച് തന്നെ ഉൽക്കണ്ഠപ്പെട്ടു? ഞാൻ മരിച്ചു പോയാലോ! എനിക്കു ശേഷം ഇവിടെ പ്രളയമല്ലേ? എന്തായാലും തിരുവനന്തപുരം യാത്ര മാറ്റിവച്ചു. എന്നാൽ നമ്മുടെ അടുത്ത ടൌണായ കിളിമാനൂരിൽ വച്ച് മറ്റൊരു കമ്മിറ്റി ഉണ്ട്. അത് ഒഴിവാക്കിയിട്ടാണ് തിരുവനന്തപുരത്ത് പോകാനിറങ്ങിയത്. എന്നാല്പിന്നെ അതിലെങ്കിലും പങ്കെടുക്കാമെന്നു വിചാരിച്ചു. കൂടുതൽ അസ്വസ്ഥത തോന്നുന്നെങ്കിൽ വീട്ടിലോ ആശുപത്രിയിലോ പോകാമല്ലൊ! ക്യാമ്പിനു വരാൻ കഴിയില്ലെന്ന് വിഷമത്തോടെ അറിയിച്ചു. അങ്ങനെ ടൌണിലേയ്ക്ക് പോകാൻ ബസ് കാത്ത് അല്പസമയം ഇരുന്നപ്പോൾ ത്തന്നെ എന്റെ ശാരീരികാസ്വസ്ഥതകളുടെ കാര്യം മനസിലായി.
മിനിയാന്ന് അർദ്ധരാത്രി അടുത്തൊരു വീട്ടിൽ കള്ളൻ കയറിയെന്ന് വിളിച്ചു പറഞ്ഞു. എന്റെ സഹോദരിപ്പെണ്ണാണ് വിളിച്ചു പറഞ്ഞത്. തൊട്ടുമുമ്പത്തെ ദിവസം അവരുടെ വീട്ടിലെ പുകപ്പുര തുറന്ന് ഉണങ്ങാൻ വച്ചിരുന്ന റബ്ബർ ഷീറ്റുകൾ അപ്പാടെ കവർച്ച ചെയ്യപ്പെട്ടിരുന്നു. അതും കള്ളന്റെ സ്വന്തം പുകപ്പുര പോലെ, സ്വന്തം മുതൽപോലെ ഈസിയായി പൂട്ടുതുറന്ന്! ഒരു മാസം മുമ്പും ഇവിടെ നിന്നും റബ്ബർഷീറ്റുകൾ മോഷണം പോയിരുന്നു. അന്ന് കേസൊന്നും കൊടുത്തില്ല. പാവം കള്ളൻ കൊണ്ടുപോയി ജീവിച്ചോട്ടെയെന്നു കരുതി.
രണ്ടാമത് മിനിയാന്നിന്റെ തലേന്ന് വീണ്ടും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചപ്പോൾ ഞാൻ കൂടി ഇടപെട്ട് പോലീസിൽ പരാതി നൽകിയതാണ്. എന്നിട്ട് പിറ്റേന്നു രാത്രി തൊട്ടടുത്ത വീട്ടിൽ ഇതാ വീണ്ടും മോഷണ ശ്രമം! ടെറസിന്റെ മുകളിൽ ഇരുന്ന് ആരോ ഫോൺ ചെയ്യുന്നതുപോലെ ആ വീട്ടിലെ പയ്യന് (സനൂജ്) തോന്നി. സനൂജ് തൊട്ടടുത്ത് എന്റെ സഹോരീഭർത്താവിനെ വിളിച്ചു. സഹോദരി എന്നെ വിളിച്ചു. കൂടാതെ അവർ രണ്ടു വീട്ടുകാരും അടുത്ത വീടുകളിൽ ഒക്കെ രഹസ്യമായി ഫോൺ ചെയ്തു. ഞാൻ എന്റെ അന്നത്തെ ഡെയ്ലി പോസ്റ്റ് ഇട്ട് കിടന്നുറങ്ങാനുള്ള തയ്യറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ. അവരൊക്കെ ഒരുപക്ഷെ പേടിച്ചിരിക്കുകയായിരിക്കും.
അങ്ങനെ അർദ്ധരാത്രി സ്വന്തം ഓട്ടോ ഒതുക്കി നമ്മുടെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന എന്റെ സന്തത സഹചാരിയായ അമ്പുവുമൊത്ത് മോഷണ ശ്രമം നടന്ന ഭാഗത്തേയ്ക്ക് കുതിച്ചു പാഞ്ഞു. പേടിച്ച് ആ വീട്ടുകാരും നമ്മുടെ സഹോദരീഭർത്താവും സഹോദരിയും മക്കളും മാമിയും ഒക്കെ വീട്ടിനുള്ളിൽ വിറച്ചിരിക്കുകയായിരിക്കും. എന്തായാലും വലിയ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തുകൊണ്ടാണ് ഞാനും അമ്പുവും കുതിച്ചു പാഞ്ഞത്. വീടെത്താറാകുമ്പോൾ ആട്ടോ ശബ്ദമുണ്ടാക്കതെ ന്യൂട്ടറിൽ ഓടിച്ച് ചെന്ന് സ്ലോ ചെയ്ത് ചാടിയിറങ്ങുക. അവിടെ വീട്ടിനു പുറകിലോ ടെറസിനു മുകളിലോ പതുങ്ങിയിരിക്കുന്ന കള്ളനു മേൽ ചാടി വീണ് കള്ളനെ ഞെട്ടിക്കുക. കള്ളനെ പിടിച്ചേ എന്നു വിളിക്കുക.
പക്ഷെ നമ്മൾ അവിടെ സംഭവസ്ഥലത്ത് എത്തുമ്പോഴും ആ പ്രദേശത്തുള്ള സകലരും വിവരമറിഞ്ഞ് ഓടിക്കൂടി കള്ളന്മാരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവന്മാർ എവിടെയിരുന്നാണ് ഞെട്ടുന്നതെന്ന് ആർക്കും നിശ്ചയമില്ല. അവർ അവിടെയൊക്കെ കള്ളനെ തിരയട്ടെ. നമുക്കു കുറച്ചു ദൂരം എം.സി റോഡേ ഓടിച്ചുപോയി നോക്കി വരാമെന്നു കരുതി. ഓട്ടോയിൽ കുറച്ചുദൂരം പോയിട്ട് തിരിച്ച് വന്ന് നാട്ടുകരോടൊപ്പം കൂടി. പരിസരമാകെ കള്ളനെ തിരഞ്ഞു. സത്യത്തിൽ നമ്മൾ എത്തുന്നതിനു മുമ്പ് നമ്മുടെ മച്ചമ്പിയും ഇപ്പറയുന്ന ദിവസം കള്ളൻ കയറിയ അടുത്ത വീട്ടിലെ പയ്യനും കള്ളനെ പിടിച്ചു പിടിച്ചില്ലെന്നായതാണ്.
ആദ്യം ഓടി അടുത്ത വീട്ടിൽ ചെന്ന മച്ചമ്പിക്കാരൻ ടെറസിന്റെ മണ്ടയിൽ ഒരുത്തൻ ഇരുട്ടത്ത് നിൽക്കുന്നത്, ആവീട്ടിലെ സനൂജ് ആയിരിക്കുമെന്നു കരുതി സനൂജേ സനൂജേ എന്നു പതുക്കെവിളിച്ചു. അപ്പോൾ സനൂജാകട്ടെ വീട്ടിന്റെ മുൻഭാഗത്ത് നിന്ന് വരുന്നു. പെട്ടെന്ന് മുകളിൽ നിൽക്കുന്നത് കളളൻ എന്നു മനസിലാക്കി ടെറസിനു മുകളിലേയ്ക്ക് ഓടി കയറുമ്പോൾ കള്ളൻ ടെറസിൽ നിന്നും എടുത്തൊരു ചാട്ടം. പിന്നെ ഒരൊറ്റ ഓട്ടം. ഓട്ടത്തിനിടയിൽ വീണ്ടും ഒരു അതിരിന്റെ മുകളിൽ നിന്ന് ചാടി മുട്ടിടിച്ച് വീണിട്ട് അവിടെ നിന്നും ഓടി ഇരുട്ടിൽ മറഞ്ഞു. എന്നിട്ടും അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മുടെ മച്ചമ്പിയും അയൽ വാസി സനൂജും പിടി പറ്റിയ്ക്കുന്നതിനു മുമ്പ് കള്ളൻ വലിഞ്ഞു കളഞ്ഞു. അവാർഡ് കൊടുക്കേണ്ട വിദഗ്ദ്ധനായ കള്ളൻ. എനിക്കവനെക്കുറിച്ച് വലിയ മതിപ്പു തോന്നി.
എന്തായാലും നമ്മൾ പത്തിരുപത് ആളുകൾ, ചെറുപ്പക്കാരും പ്രായമായവരും കൌമാരക്കാരും ഒക്കെ കൂടി പരിസരമാകെ അരിച്ചു പെറുക്കി. സ്ഥലം നല്ല പരിചയമില്ലാത്ത കള്ളനാണെങ്കിൽ രക്ഷപ്പെടാൻ കഴിയില്ല. കാരണം ചതുപ്പും വയലും തോടും കുണ്ടും കഴിയും കാടും നിറഞ്ഞ ഒരു വശത്തേയ്ക്കാണ് കള്ളൻ ഓടി മറഞ്ഞിരിക്കുന്നത്.
ഇതിനിടയിൽ നമ്മളിൽ ഒന്നു രണ്ടുപേർ അടുത്ത് തന്നെയുള്ള തട്ടത്തുമല ജംഗ്ഷനിൽ ചെന്നു നോക്കുമ്പോൾ അസമയത്ത് ബൈക്കും വച്ചു നിന്ന് ഒരുത്തൻ ഫോൺ ചെയ്യുന്നു. കള്ളന്റെ കൂട്ടുകാരൻ തന്നെ ആയിരിക്കും. പിടിച്ചു ചോദ്യം ചെയ്തപ്പോൾ കുടിച്ച് ലക്കുകെട്ട് ബൈക്കോടിക്കാൻ വയ്യാതെ അവിടെ ഒരു ഒഴിഞ്ഞ കടയിൽ കിടക്കാൻ തുടങ്ങുകയായിരുന്നു അയാൾ! അടുത്തൊരു വീട്ടിൽ ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു അയാൾ. പിന്നെ അയളെയൊക്കെ ഉപേക്ഷിച്ച് നമ്മൾ നാലുവശത്തേക്കും കുതിച്ചു പാഞ്ഞു.
ഇതിനിടയിൽ ഈ വിവരം അറിഞ്ഞ് ഉണർന്നെണീറ്റ തൊട്ടടുത്ത മറ്റൊരു വീട്ടുകാർ നമ്മളിൽ ആരെയോ ഫോൺ ചെയ്ത് കള്ളൻ അവരുടെ വീട്ടിനു മുന്നിൽ ഉണ്ടെന്ന് വിളിച്ചു പറഞ്ഞു. കേട്ടയുടൻ പലഭാഗത്ത് ചിതറി നിന്ന നമ്മൾ എല്ലാവരും കൂടി ആ വീട്ടിലേയ്ക്ക് കുതിച്ചു പാഞ്ഞു. നമ്മുടെ ഓട്ടവും ബഹളവും കണ്ട് അർദ്ധരാത്രിയും എംസി റോഡേ കടന്നു പോകുന്ന വാഹനങ്ങൾ ഒക്കെ ബ്ലോക്കായിക്കൊണ്ടിരുന്നു. ഓടി ചെന്ന് ഒറ്റക്കുതിപ്പിനു കള്ളൻ ഇപ്പോൾ നിൽക്കുന്നുവെന്നു പറഞ്ഞ വീടിന്റെ മതിലിനു മുകളിലേയ്ക്ക് ഞാൻ ഒരു ചാട്ടം വച്ചുകൊടുത്തു. ഒരു കള്ളനെ കൈയ്യോടെ പിടിക്കുന്നതിലുള്ള ത്രില്ലായിരുന്നു. നേരിട്ട് കള്ളന്മരെ തത്സമയം കണ്ടുമുട്ടുക എന്നൊക്കെ പറഞ്ഞാൽ! ആഹഹ!
പക്ഷെ അവിടേയ്ക്ക് ഓടി ചെന്നതും ചാടി കയറിയതും മെച്ചം. അവിടെ കള്ളനുമില്ല കിള്ളനുമില്ല. പിന്നീടാണറിഞ്ഞത് ഈ വീട്ടുകാർ ഉണർന്നു വീട്ടിനുമുന്നിൽ റോഡിലേയ്ക്കു നോക്കുമ്പോൾ രണ്ടുപേർ റോഡ് ക്രോസു ചെയ്യുന്നതു കണ്ടത്രേ.അവർ കള്ളന്മാരാണെന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അത് സത്യത്തിൽ ഞാനും എന്റെ ഒപ്പം വന്ന അമ്പുവും കള്ളനെ തിരക്കി ഓടിയതാണ് അവർ കണ്ടത്. നമ്മളെ പിടിക്കാൻ നമ്മൾതന്നെ ഓടിച്ചെല്ലുക! ഇത്രയും ആളും പേരും കൂടിയതൊന്നും അവർ അറിഞ്ഞിരുന്നില്ലല്ലോ. ആ ഓട്ടത്തിലും ചാട്ടത്തിലു മാണ് എന്റെ കാലിന്റെ മസിൽ പിടിച്ചത്. അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല. പിന്നെ ആ വീട്ടിലുള്ളവരെ കൂടി കൂട്ടിക്കൊണ്ട് വീണ്ടും കള്ളനു വേണ്ടിയുള്ള തെരച്ചിൽ.
ഇതിനിടയിൽ കള്ളൻമാർ ആരെങ്കിലും എം.സി.റോഡേ ഓടുന്നതു കണ്ടോ എന്നറിയാൻ വരുന്ന വാഹനങ്ങളൊക്കെ തടഞ്ഞു നിർത്തി ചോദിച്ചു. പക്ഷെ ആരും ആരെയും കണ്ടില്ല. എന്നാൽ ഇതിനിടയിൽ പാഞ്ഞുവന്ന ഒരു ഓട്ടോ തടഞ്ഞു നിർത്തിയപ്പോൾ അത് ഒന്നു സ്ലോ ചെയ്തിട്ട് ഒരൊറ്റ പോക്ക്. ഇതു തന്നെ മോഷണ വസ്തുക്കൾ കൊണ്ടുപോകാൻ വന്ന ഓട്ടോ ! കള്ളന്മാർ തന്നെ അതിനുള്ളിൽ !
ഒട്ടും അമാന്തിച്ചില്ല. ആദ്യം സ്റ്റാർട്ടായത് ഒരു ബൈക്കാണ്. അതിൽ മൂന്നുപേർ ഗീർവാണം പോലെ ആട്ടോയെ പിന്തുടർന്നു. അതിനെക്കാൾ വേഗത്തിൽ കള്ളന്മാരുടെ ആട്ടോ പായുന്നു. തൊട്ടുപുറകെ വേറെ ബൈക്കുകൾ, ആട്ടോ, വീടുകളിൽ നിന്നും പെട്ടെന്ന് ചാടിച്ചിറക്കിയ കാറുകൾ ഒക്കെയായി ഒന്നു രണ്ടുപേരെ മാത്രം സംഭവസ്ഥലത്ത് നിർത്തിയിട്ട് നമ്മെ വെട്ടിച്ചു പോയ ഓട്ടോയെ ചെയ്സ് ചെയ്തു. ഒടുവിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ നമ്മൾ എല്ലാവരും മുമ്പേ കള്ളന്മാർ പോയ ആട്ടോയുമായി തൊട്ടു തൊട്ടില്ലെന്നയി.
പൊടുന്നനേ കള്ളന്മാരുടെ ഓട്ടോ ഇടിച്ച് പോലീസ്സ്റ്റേഷനിലേയ്ക്ക് ഒരു കയറക്കം. തൊട്ടു പുറകെ നമ്മൾ പോയ വാഹനങ്ങളും! നമ്മൾ നേരത്തെ പോലീസിൽ വിളിച്ചപ്പോൾ തന്നെ അവിടെ സ്ട്രെങ്ന്ത് കുറവാണെന്നും ഉള്ള പോലീസുകാർ റൌണ്ട്സിനു പോയിരിക്കുകയാണെന്നും വാന്നാൽ ഉടൻ സംഭവസ്ഥലത്ത് എത്താമെന്നും പറഞ്ഞിരുന്നതാണ്. എസ്.ഐ മാറിയിട്ട് പുതിയ എസ്.ഐ ഇതുവരെ ചാർജെടുത്തിട്ടുമില്ല. സർക്കിളും വീട്ടിൽ പോയിരിക്കുകയാണ്.
എന്തായാലും ഈ അർദ്ധരാത്രി അപ്രതീക്ഷിതമായി ഇത്രയും വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ഇടിച്ചു കയറുന്നതു കണ്ട് ആകെയുണ്ടായിരുന്ന രണ്ടു മൂന്നു പോലീസുകാർ ഞെട്ടി എഴുന്നേറ്റ് പരക്കം പാഞ്ഞു. ഇത് തീവ്രവാദി അക്രമം തന്നെ! ഷൂട്ട് ചെയ്യാമെന്നു വിചരിച്ചാൽ ഓർഡറിടാൻ മേൽ ഉദ്യോഗസ്ഥന്മാരും ഇല്ല. എങ്കിലും പാറാവുപോലി ചാടിപ്പിടച്ച് എടുക്കാൻ വയ്യാത്ത തോക്കൊക്കെ എടുത്തു തയ്യാറായി. തീവ്രവാദികളുടെ അത്യാധുനിക യന്ത്രത്തോക്കിനെതിരെ പോലീസിന്റെ തോട്ട!
പെട്ടെന്നുതന്നെ എല്ലാവരും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. സംഭവിച്ചതെന്തെന്നാൽ, ആ പാവം ആട്ടോക്കാർ രാത്രി നമ്മൾ ഏതോ പിടിച്ചുപറിക്കരാണെന്നു കരുതി ജീവനും കൊണ്ട് ഓടിയതാണ്. വഴിയ്ക്ക് തിരിഞ്ഞു പോകേണ്ട അവർ അത് ഇട റോഡായതുകൊണ്ട് പേടിച്ച് നേരേ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി പായുകയായിരുന്നു. കൊട്ടാരക്കയിൽ എവിടെയോ പണികഴിഞ്ഞ് പണിസാധനങ്ങളുമായി വന്നവരായിരുന്നു ആ മൂന്നു ചെറുപ്പക്കാർ. നമ്മുടെ യഥാർത്ഥ കള്ളന്മാർക്ക് രക്ഷപ്പെടാനുള്ള അവസരം ഇതിലൂടെ കൈവന്നു.
പോലീസ് സ്റ്റേഷനിൽ നിന്നും ആ ഓട്ടോയിൽ വന്നവരോട് അവരെ ബുദ്ധിമുട്ടിച്ചതിന് മാപ്പുപറഞ്ഞിട്ട് വീണ്ടും നമ്മൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചുപോയി. വഴിയിൽ നേരത്തെ പറഞ്ഞ കള്ളുകുടിച്ച് ഫിറ്റായവ ആളിനെ ഒന്നുകൂടി ഇറങ്ങി നോക്കി. അദ്ദേഹം ഗാഢനിദ്രയിലായിരുന്നു. അയാളെ ഉപേക്ഷിച്ച് വീണ്ടും മോഷണം നടന്ന വീടിന്റെ ടെറസു ചെന്ന് പരിശോധിച്ചപ്പോൾ വീട്ടിൽ കഴുകി ഇട്ടിരുന്ന തുണിയൊക്കെ വിരിച്ച് കള്ളൻ നേരത്തെ അവിടെ കിടക്കുകയായിരുന്നെന്ന് മനസിലായി. പറഞ്ഞിട്ടെന്തു കാര്യം? കൈവിട്ടു പോയില്ലെ? നോക്കണേ ഇന്നലെ മോഷ്ടിച്ചവൻ അതേ വീടിനടുത്ത് മോഷണത്തിനു വന്നിരിക്കുന്നു! അത്യാഗ്രഹം എന്നല്ലാതെ എന്തു പറയാൻ?
എന്തായാലും കള്ളന്മാർ കടന്നു പോയേക്കാവുന്ന വഴികളും കുറ്റിക്കാടുകളും പണിതീരാത്ത വീടുകളും ഒക്കെ നമ്മൾ അന്വേഷണ വിധേയമാക്കി. അവിടെ നിന്നും രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെല്ലാം വിളിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിനിടയിൽ തലേദിവസം മോഷണം നടന്ന വീട്ടിന്റെ തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടിൽ നിന്നും ഒരു എയർബാഗിലും കീസിലുമായി തലേന്ന് അവിടുത്തെ പുകപ്പുരയിൽ നിന്നും മോഷ്ടിച്ച റബ്ബർ ഷീറ്റുകൾ കണ്ടെടുത്തു. മോഷ്ടിച്ചത് ഇന്നലെയാണെങ്കിലും കടത്തിക്കൊണ്ടു പോയിരുന്നില്ല. പിറ്റേന്നും കൂടി കവർച്ച ചെയ്യുന്നതേല്ലാം കൂടി ഒരുമിച്ച് വണ്ടി കൊണ്ടു നിർത്തി എടുത്തുകൊണ്ടു പോകാനായിരുന്നിരിക്കണം.
എന്തായാലും തലേന്നു മോഷ്ടിച്ച ഷീറ്റ് കള്ളന്മാർക്ക് നഷ്ടമായി. അല്പ സമയങ്ങൾക്കുള്ളിൽ പോലീസ് വന്നപ്പോൾ ആ ഷീറ്റുകൾ അവരെ ഏല്പിച്ചു. പോലീസ് വന്ന് നേരത്തെ പറഞ്ഞ ആ മദ്യപാനിയെയും കൂടി വിളിച്ചുണർത്തി പിടിച്ചുകൊണ്ട് പോയി. ഒരു പക്ഷെ കള്ളന്മാരുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിലോ? അതൊരു പാവം അപ്പാപിയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിൽനിന്നും റിലീസ് ചെയ്തു.
കള്ളനെ കിട്ടിയില്ലെന്നു കരുതി നമ്മൾ രാത്രി പിന്മാറാൻ കൂട്ടാക്കിയില്ല. രാത്രി പരിസരപ്രദേശമാകെ പലപ്രാവശ്യം അരിച്ചുപറക്കി. റോഡരികിലുള്ള വീടുകളുടെയെല്ലാം ടെറസിലും കുളിമുറിയിലും പണിതീരാത്ത വീടുകളുടെ അകത്തും ഒക്കെ കയറിനോക്കി. കാടായ കാടൊക്കെ അരിച്ചു പറക്കി. കലുങ്കുകളുടെ അടിയിൽ പോലും കയറി നോക്കി. കുറെ വീട്ടുകാരെ വിളീച്ചുണർത്തി ഉറക്കമൊഴിഞ്ഞിരിക്കാൻ പറഞ്ഞു. പട്ടി കുരയ്ക്കുന്ന ഭാഗങ്ങളിൽ ഒക്കെ ഞങ്ങൾ പോയി നോക്കി. വെളുക്കുവോളം ശ്രമിച്ചിട്ടും കള്ളനെ അഥവാ കള്ളന്മാരെ കിട്ടിയില്ല. പിന്നെ തലേദിവസം പോയ റബ്ബർഷീറ്റുകൾ തിരിച്ചു കിട്ടിയത് മിച്ചം. പുലർച്ചെ എല്ലാവരും മടങ്ങി. നമ്മൾ പോയതിനു ശേഷവും രണ്ടുമൂന്നുപേർ ഉറക്കമൊഴിഞ്ഞിരുന്നു.
പക്ഷെ നേരം വെളുത്തപ്പോൾ അറിയുന്നു നമ്മൾ കള്ളനെ തിരക്കി നടന്ന ഒരു വഴിയരികിൽ തന്നെയുള്ള മറ്റൊരു വീട്ടിലെ ഗോഡൌണിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റബ്ബർ ഷീറ്റ് മോഷണം പോയിരിക്കുന്നു.ആ വീട് റോഡിൽനിന്ന് അല്പം ഉള്ളിലായതിനാൽ നമ്മൾ കയറി നോക്കിയതുമില്ല; ആ വീട്ടുകാരുടെ ഫോൺ നമ്പർ ഇല്ലാത്തതിനാൽ നമ്മൾ അവരെ വിളിച്ചുണർത്തിയിരുന്നുമില്ല. നമ്മൾ ഇത്രയും വലിയ ജനക്കൂട്ടം കള്ളന്മാരെ തിരക്കി നടക്കുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കിക്കൊണ്ട് കള്ളന്മാർ കവർച്ച നടത്തുകയായിരുന്നു!
ഫലത്തിൽ രായ്ക്കുരാമാനം മഞ്ഞുകൊണ്ട് പനിപിടിച്ചും ഓടിയും മതിൽ ചാടിയും കാലുകളുടെ മസിലുപിടിച്ചും എന്റെ രണ്ടുമൂന്നു ദിവസത്തെ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആശുപത്രിയിൽ ചെന്നാൽ അവിടെ കിടക്കാൻ പറയും. അതു വേണ്ടെന്ന് വച്ച് വീട്ടിൽ കിടക്കുകയാണ്. വയ്യെങ്കിലും ഇന്ന് ഇതെഴുതാതെ എനിക്കു കിടന്നാൽ ഉറക്കം വരില്ല. തിരുവനന്തപുരത്ത് ചലച്ചിത്ര ക്യാമ്പിന് ഇന്ന് പോകൻ കഴിഞ്ഞില്ല ഇനി ഈ അവസ്ഥയിൽ നാളെയും പോകാൻ കഴിയില്ല. കാലിൽ കൊടാലി തൈലം ഒക്കെ തൊട്ടു തേച്ച് സ്വന്തം ചികിത്സാർത്ഥം ഒരു ഗുളികയും ഒക്കെ കഴിച്ചിട്ട് ഇരുന്നാണ് ഇതെഴുതുന്നത്. ഇതെഴുതിയിട്ട് വീണ്ടും കിടക്കണം. കുറഞ്ഞപക്ഷം ഒരാഴ്ച് റെസ്റ്റ് തന്നെ!
പിന്നീട് കൂട്ടിച്ചേർക്കുന്നത്: തീർന്നില്ല. ഇന്ന് ( ജനുവരി 23 ഞായർ) രാവിലെ തട്ടത്തുമലയിൽ നടക്കാനിറങ്ങിയ ചിലർ എയർ ബാഗും ഒരു കീസുമായി നടന്നുവന്ന അപരിചിതനായിരുന്ന ഒരു ജന്റിൽമാനെ സംശയം തോന്നി പിടിച്ചു നിർത്തി ബാഗ് പരിശോധിച്ചപ്പോൾ നിറയെ റബ്ബർ ഷീറ്റുകൾ!ആളിനെ പോലീസിനു കൈമാറി! ഇനി ആരൊക്കെയാണ് കൂട്ടുകള്ളന്മാർ എന്നറിയണം.
ഇത് ലേഖനബ്ലോഗം
ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.
Sunday, April 24, 2011
എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !

ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ.എന്നിട്ടും ജനങ്ങൾ വോട്ടു കുത്തിയതെല്ലാം തിരിച്ചും. ഇപ്പോൾ ദാ ഒരു വിഭാഗം യുവ വോട്ടർമാരെ കൂടി എൽ.ഡി.എഫിന് എതിരാക്കാനുള്ള ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നു. അതായത് എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടൂ ആക്കിയിരിക്കുന്നു. എസ്.എസ്.എൽ.സി ക്കാർ ഇനി എൽ.ഡി സി സ്വപ്നം കാണേണ്ട. പി.എസ്.സി സർക്കാർ നിർദ്ദേശം അംഗീകരിച്ചു. ഇനി ഓരോന്നോരോന്നായി പ്ലസ്-ടൂ അടിസ്ഥാന യോഗ്യതയാക്കും.
എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്നറിയില്ല. ഞങ്ങൾക്ക് എൽ.ഡി.സി ഉദ്യോഗം വേണ്ടെന്ന് എസ്.എൽ.സിക്കാർ പറഞ്ഞോ? എസ്.എസ്.എൽ.സി ക്കാരെ ഒഴിവാക്കണമെന്ന് പ്ലസ്-ടൂ മുതൽ മേലോട്ട് വിദ്യാഭ്യാസമുള്ള ആരെങ്കിലും ആവശ്യപ്പെട്ടോ? അതോ ഇതു വരെ സിവിൽ സർവീസിൽ നിലനിന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം എസ്.എസ്.എൽ.സിക്കാരായ എൽ.ഡി.സി കളായിരുന്നോ? എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ? അതിപ്പോൾ വലിയ ബിരുദധാരികളാണെങ്കിലും മിക്കവരും ഉദ്യോഗത്തിൽ കയറിയിട്ടാണ് ശരിക്കും അക്ഷരം പഠിക്കുന്നത്.
ഏതു ഡിഗ്രിക്കാരനാണെങ്കിലും ഓരോ ഉദ്യോഗത്തിനും നിയമനം കിട്ടിയശേഷം പ്രത്യേകം പരിശീലനം നേടിയേ കഴിയൂ. അപ്പോൾ പിന്നെ എസ്.എസ്.എൽ.സിക്കാരായാലെന്ത്? പ്ലസ്- ടൂക്കാരായാലെന്ത്? അപ്പോൾ അതൊന്നുമല്ല; പലകാരണങ്ങളാൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകുന്ന കുറെ പാവപ്പെട്ട നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും ഇതുവരെയുണ്ടായിരുന്ന ഒരു അവകാശം നിഷ്കരുണം എടുത്തു കളഞ്ഞ് ശിക്ഷിക്കുന്നു. സ്വാഭാവികമായും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങൾ ഉള്ള കുട്ടികൾക്കാണ് എസ്.എസ്.എൽ.സിയ്ക്കപ്പുറമൊന്നും പഠിക്കാൻ കഴിയാതെ പോകുന്നത്. ആ പാവങ്ങളെ ഒന്നു മാറ്റി നിർത്തണം. അത്രയേ ഉള്ളൂ. അല്ലപിന്നെ!
എസ്.എസ്.എൽ.സിക്കാർ എൽ.ഡി.സി മാരാകുന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇനിയെല്ലാം ശരിയാകും. എന്തേ എൽ.ഡി. സി യ്ക്കുള്ള യോഗ്യത പ്ലസ് ടൂ ആക്കിക്കളഞ്ഞത്? ഐ.എ.എസ് ആക്കാമായിരുന്നില്ലേ? അതും അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഐ.എ.എസുകാരായാൽ വളരെ നല്ലത്. മലയാളം അറിയാത്തവർ ആകുമ്പോൾ ജനങ്ങൾക്ക് കുറച്ചുകൂടി സൌകര്യമായിരുന്നേനെ! ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം. സകല പാപങ്ങളും എടുത്ത് തലയിൽ വച്ചുകൊള്ളണം. പാവം എസ്.എസ്.എൽ.സിക്കാർ എന്തു തെറ്റു ചെയ്തു? ചിലർ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ്-ടുവിനു പോകാതെ മറ്റു ചില കോഴ്സുകൾ തെരഞ്ഞെടുക്കും. ചിലർ പോളി ടെക്നിക്കിലോ ഐ.റ്റി.ഐക്കോ ഒക്കെ പോകും.ഇനിയിപ്പോൾ അവർക്ക് എൽ.ഡി.സി പരീക്ഷ എഴുതാനാകില്ല. ചിലർ പ്രൈവറ്റ് ആയി വല്ല കമ്പ്യൂട്ടർ കോഴ്സിനോമറ്റോ പോകും. അവർക്കും എൽ.ഡി.സി അന്യമായി.
ഇനിയും ചില കുട്ടികൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് എസ്.എസ്.എത്സിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ പോകുന്നവരാണ്. അവർക്കും ഒരു അവസരം നിഷേധിക്കപ്പെട്ടു. സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് എസ്.എസ്.എൽ സിക്കാർ എൽ.ഡി.ക്ലാർക്കുമാരായാൽ ആർക്കാണ് ചേതം? ഇതൊക്കെ ചില പ്രത്യേക കടിരോഗം ബാധിച്ച ചില ഉദ്യോഗസ്ഥന്മർ സർക്കാരിനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. എസ്.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞിട്ട് ആൾപ്രമോഷൻ രീതിയിൽ എല്ലാവരെയും ജയിപ്പിച്ച് പ്ലസ് ടുവിലേയ്ക്ക് പ്രമോട്ട് ചെയ്യണം. അപ്പോൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ ഇന്നത്തെ വില പ്ലസ്-ടൂ സർട്ടിഫിക്കറ്റിനാകും. എന്നിട്ടാണ് സർക്കാർ ഈ തീരുമാനം എടുത്തിരുന്നതെങ്കിൽ പിന്നും ന്യായീകരിക്കാമായിരുന്നു.
പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് അഡ്മിഷൻ നൽകാതെ കുറെ കുട്ടികളെ വഴിയാധാരമാക്കി വിട്ടിട്ട് ഇത്തരം മൊണഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഒരു തരത്തിൽ ജനദ്രോഹമാണ്. എല്ലാവർക്കും പത്തു കഴിഞ്ഞ് പ്ലസ്-ടുവിനു പഠിക്കാനുള്ള സൌകര്യം എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഏർപ്പെടുത്തുന്നില്ല? എന്നിട്ടൊക്കെയാണ് ഈ പത്താം തരക്കാരെ എൽ.ഡി.സിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നതെങ്കിൽ കുഴപ്പം പറയാൻ ഇല്ലായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ വില ഇപ്പോൾ അത്രയ്ക്കങ്ങു താഴ്ത്തിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുമ്പോൾ!
എന്തായാലും ഈയുള്ളവനവർകൾ പറയുന്നത് എൽ.ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആയിത്തന്നെ നിലനിർത്തിയാൽ മതി. ഒരു ഒണക്ക എൽ.ഡി.സി ആകാൻ നമ്മുടെ എസ്.എസ്.എൽ.സി യോഗ്യതയൊക്കെ മതി. മാറ്റേണ്ടതും തിരുത്തേണ്ടതുമായ എന്തെല്ലാം മൊണഞ്ഞ നിയമങ്ങൾ മാറാല പിടിച്ച് കിടക്കുന്നു. അതെങ്ങാനും പൊളിച്ചെഴുതാൻ നോക്കാതെ ഒരു വലിയ സംഭവം നടത്തിയിരിക്കുന്നു? ഇത്രയും ക്രൂരത പാവം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള പിള്ളേരോട് കാണിക്കേണ്ട യാതൊരാവശ്യവും ഇപ്പോൾ ഇല്ലായിരുന്നു. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമമായിപ്പോയി! ഇനിയിപ്പോള്‍ എന്ത് പറയാന്‍ ?

ദൃശ്യഭാഷയുടെ ധൈഷണിക വായന
ദൃശ്യഭാഷയുടെ ധൈഷണിക വായന
വനിതാ സാഹിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പിന്റെയും ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്. 2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാത്രമായി ഒരു ചലച്ചിത്ര പഠന ക്യാമ്പിന്റെയും മറ്റും പ്രസക്തി എന്താണ് എന്ന ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലത്ത് അത്തരം ഒരു ചോദ്യത്തിനെന്തു പ്രസക്തി എന്ന മറുചോദ്യം കൊണ്ട് നേരിടാവുന്നതെയുള്ളൂ. എന്നാൽ അങ്ങാനെയൊരു മറുചോദ്യം ഉന്നയിച്ച് ഒഴിഞ്ഞു മാറുന്നത് ഈ ഒരു വിഷയത്തിൽ നല്ലൊരു ചർച്ച്യ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പ് കോറിയീടുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവ ശാസ്ത്രപരമായ വ്യത്യാസത്തെ പടേ നിരാകരിച്ചുകൊണ്ട് സ്ത്രീപക്ഷ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്ത്രീപുരുഷ സമത്വ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് മാത്രമേ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ വിമർശിക്കുവാൻ സാധിക്കൂ. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടും പുരുഷന്റെ കൌതുവസ്തുവായും ഉപഭോഗ വസ്തുവായും ജീവിച്ചും പോന്നതിന്റെ ഫലമായി സ്ത്രീകളിൽ സാമൂഹ്യമായും മാനസികമായും ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെ പരിശോധനാ വിധേയമാക്കുന്നിടത്ത് നിന്നാണ് ശരിയായ സ്ത്രീപക്ഷചിന്ത ആരംഭിക്കുന്നത്. സ്ത്രീപുരുഷ കാഴ്ചപ്പാടുകളിൽ ജൈവികവ്യതിയാനത്തിൽ അധിഷ്തിതമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചരിത്രപരവും സാമൂഹ്യവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താലും സ്ത്രീകളുടെ കാഴ്ചപ്പാടുകളിൽ വേറിട്ട അംശങ്ങൾ ഉണ്ടാകും. ഇത് രണ്ടായാലും സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും ജൈവികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് സ്ത്രീപുരുഷ സമത്വം എന്ന അവകാശസ്ഥാപനത്തിലേയ്ക്ക് നയിക്കുന്നതുതന്നെ! അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ സ്ത്രീകളുടേതു മാത്രമായ സംരംഭങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നതിനെ നിരാകരിക്കെണ്ട കാര്യമില്ല. ഈ ഒരു വിചാരത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സ്ത്രീകളെയും ബന്ധപ്പെടുത്തി ഈ കുറിപ്പ് തുടരുന്നത്.
ചലച്ചിത്രം ഒരു ഇലക്ട്രോണിക്ക് മാദ്ധ്യമമാണ്. അത് ശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ്. ചലിക്കുന്ന കാഴ്ചകളെ ശബ്ദസഹിതം പിന്നീട് കാണാൻ പാകത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന അദ്ഭുതകരമായ കണ്ടുപിടുത്തം. ആധുനിക മനുഷ്യജീവിതത്തെ അളവറ്റ് സ്വാധീനിക്കാൻ പോന്ന ഒരു മാദ്ധ്യമമായി ചലച്ചിത്രം മാറിയതിൽ അതിശയിക്കാനില്ല. ശാസ്ത്രത്തിന്റെ ഏതുനേട്ടവും ശാസ്ത്രത്തെ അംഗീകരിക്കാത്തവർ കൂടി അനുഭവിക്കും എന്നതിൽ സംശമില്ല. സിനിമയും അങ്ങനെ തന്നെ. ഒരു ഇലക്റ്റ്ട്രോണിക്- സാങ്കേതിക മാദ്ധ്യമം എന്നതിനപ്പുറം സിനിമ ഒരു കലയാണ്. കേവലം ഒരു കല മാത്രമല്ല, സാഹിത്യം ഉൾച്ചേർക്കപ്പെടുന്ന കല. ഒരു സഹിത്യശില്പം എന്നു പറഞ്ഞാലും തരക്കേടില്ല. സിനിമ ഒരു കലയും സാഹിത്യവും ആകുന്നിടത്താണ് മറ്റേതൊരു കലയെയും സാഹിത്യശാഖയെയുംക്കുറിച്ച് ചോദിക്കുന്ന ഒരു ചൊദ്യം സിനിമയെക്കുറിച്ചും ഉണ്ടാകുന്നത്? ഈ കല വിജ്ഞാനത്തിനോ വിനോദത്തിനോ? അതോ കല കലയ്ക്കുവേണ്ടിത്തന്നെന്ന നിലപാടിൽ ഊന്നി ആ ഒരു ദിശയിലൂടെ സിനിമയെയും നോക്കിക്കണ്ടാൽ മതിയോ? ഏതൊരു കലയിലും സഹിത്യവും വിജ്ഞാനവും വിനോദവും ഉൾച്ചേർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്ത് കലയും സാഹിത്യവും എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം നൽകി പിൻ വാങ്ങാൻ കഴിയില്ല. സിനിമയെ സംബന്ധിച്ചാകുമ്പോൾ പ്രത്യേകിച്ചും. കലയും സാഹിത്യവും മനുഷ്യനെ വിനോദിപ്പിച്ച് അവന്റെ മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല ഉതകുന്നത്. അവ മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനും സഹായിക്കും. അവ മനുഷ്യനെ ബൌദ്ധികവും വൈജ്ഞാനികവുമായ വികാസത്തിലേയ്ക്ക് നയിക്കും.
ഏതൊരു കലയെയും സാഹിത്യത്തെയും രണ്ടുതരത്തിൽ സമീപിക്കുന്നവർ ഉണ്ട്. ഒന്ന് നേരം പോക്കിനു വേണ്ടിയുള്ള ആസ്വാദനം. മറ്റൊന്ന് ഗൌരവബുദ്ധ്യാ ധൈഷണികതയിലൂന്നി ആസ്വദിക്കുക. ഇതിൽ ആദ്യത്തേത് കേവലം വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനമാണ്. രണ്ടാമത്തേതാകട്ടെ വിജ്ഞാനത്തിന്റെ സാദ്ധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ആസ്വാദനമാണ്. വിജ്ഞാനം എന്നുള്ളിടത്ത് ഒരു കലാ സാഹിത്യ സൃഷ്ടിയിൽ നിന്നും ലഭിക്കുന്ന ഏതെങ്കിലും അറിവു മാത്രമല്ല, ആ കലാ -സാഹിത്യ ശാഖയുടെതന്നെ സാദ്ധ്യതകളെ കൂടി മനസിലാക്കുക എന്നതും അടങ്ങിയിരിക്കുന്നു. ഇതിൽ ധൈഷണികമായ ഒരു തലത്തിൽ നിന്നുകൊണ്ട് കലയെയും സാഹിത്യത്തെയും നോക്കിക്കാണുകയാണ്. വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനം വളരെ ലാഘവത്തോടെ നിർവ്വഹിക്കാം. എന്നാൽ ഗൌരവ ബുദ്ധ്യാ ഇവയെ സമീപിക്കുമ്പോൾ അത് വെറും ലളിതമായ ഒരു ആസ്വാദനം ആയിരിക്കില്ല. അതിന് അല്പം ബുദ്ധിപരമായ വ്യായാമം ആവശ്യമായി വരും. ഉദാഹരണത്തിന് വിനോദത്തിനു വേണ്ടി ഒരു സഹിത്യ രചന വായിക്കുമ്പോൾ ഒരിരിപ്പിൽ ഇരുന്ന് ഒറ്റ വായന കൊണ്ട് ആസ്വാദനത്തിന്റേതായ ഒരു വായനാനുഭവം സാദ്ധ്യമാക്കാം. ധൈഷണിക വായനയിൽ വായിക്കപ്പെടുന്ന രചനയുടെ മൌലികത, അതിന്റെ സാഹിത്യ മൂല്യം, അത് നൽകുന്ന സന്ദേശം, പ്രസ്തുത സാഹിത്യ ശാഖയ്ക്ക് ആ രചന പുതുതായി എന്തെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെങ്കിൽ അത് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ പരിശോധിച്ചുകൊണ്ടാകും അത് വായിച്ചു പോകേണ്ടത്. എന്നാൽ എല്ലാ സാഹിത്യസൃഷ്ടികൾക്കും ഈ ധൈഷണിക മൂല്യം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ ഗൌരവമായ സമീപനം ആവശ്യപ്പെടുന്ന സൃഷ്ടികൾ അങ്ങനെ തന്നെ വായിക്കപ്പെടുന്നതും മറിച്ച് ലാഘവത്തൊടെ അതിന്റെ വിനോദ മൂല്യത്തിൽ മാത്രം ഊന്നി നിൽക്കുന്നതും തമ്മിൽ വ്യതാസമുണ്ട്.
ചുരുക്കത്തിൽ കലയെയും സാഹിത്യത്തെയും ഗൌരവ ബുദ്ധ്യാ സമീപിക്കുന്നവർക്ക് ബൌദ്ധികവും വൈജ്ഞാനികവുമായ ചില ചുമതലകൾ വന്നുചേരുന്നു. ആസ്വാദനക്ഷമതയും ഈ ധൈഷണികപിൻബലവും കൂടി ഉൾക്കൊണ്ട് ഒരു കലാ- സാഹിത്യസൃഷ്ടി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നിടത്ത് സൃഷ്ടികർത്താവിനും ആസ്വാദകനും അത് കൂടുതൽ സംതൃപ്തിയും ബൌദ്ധികമായ പുത്തനുണർവ്വും പ്രദാനം ചെയ്യുന്നു. സൃഷ്ടികർത്താവിന്റെയും ആസ്വാദകന്റെയും ബൌദ്ധികമായ വളർച്ചയ്ക്കും വികാസത്തിനും കൂടി ഇത് കാരണമാകും. ഇപ്പോൾ നമ്മൂടെ കഥകളി എന്ന കലയുടെ കാര്യമെടുത്താൽ അതുസംബന്ധിച്ച് ഒരു ചൊല്ലുതന്നെയുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന്. അതായത് കഥകളി ശരിക്ക് ആസ്വദിക്കണമെങ്കിൽ കഥയറിയണം. എന്നാൽ കഥയറിയാതെയും കഥകളിയെക്കുറിച്ച് യാതൊന്നും അറിയാതെയും കഥകളി കാണുന്നവർ ഉണ്ട്. എന്നാൽ കഥയും കഥകളിയും എന്തെന്ന് അറിഞ്ഞ് ആ കല ആസ്വദിക്കുന്നതും വെറും കൌതുകത്തിനും വിനോദത്തിനും വേണ്ടി ആസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് എല്ലാ കലകൾക്കും സാഹിത്യശാഖകൾക്കും ബാധകമാണ്. സിനിമയെയും ഇതിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കാരണം സിനിമ സാങ്കേതികവിദ്യയുടെ കലയാണ്. നിരവധി സങ്കേതങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് ഒരു സിനിമ രൂപപ്പെടുന്നത്. ഒരു സിനിമയുടെ വിജയത്തിന് അതിന്റെ പിന്നിൽ നടക്കുന്ന സാങ്കേതികമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മാത്രവുമല്ല ശാസ്ത്രം കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കുന്ന മുറയ്ക്ക് സിനിമയിൽ ഉപയോഗിക്കവുന്ന സങ്കേതങ്ങളുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഒരു സിനിമ ആസ്വദിക്കുവാൻ ഗൌരവ ബുദ്ധ്യാസമീപിക്കുന്നവർക്ക് ഈ സാങ്കേതിക മികവുകൾ കൂടി കണക്കിലെടുക്കേണ്ടിവരും.പ്രത്യേകിച്ചും സിനിമ ഒരുപാട് സങ്കീർണ്ണമായ സങ്കേതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹിത്യശില്പം ആകുമ്പോൾ. കേവലം സാങ്കേതികതയിൽ ഊന്നി നിന്ന് സിനിമയെ നോക്കിക്കാണണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.
സിനിമ ഒരു കലയാണ്. സിനിമയ്ക്ക് ഒരു പ്രമേയം ഉണ്ടാകും. ആ പ്രമേയമാണ് അതിലെ സാഹിത്യം. കഥയായും തിരക്കഥയായും കവിതയായും പ്രമേയം അതിൽ ഉൾച്ചേർന്നിരിക്കും. സിനിമയെ സാങ്കേതികമായി കൂടുതൽ അടുത്തറിഞ്ഞ സംവിധായകന്റെ കലാബോധവും കാഴ്ചപ്പാടുമാണ് ഒരു സിനിമ എങ്ങനെ സ്ക്രീനിൽ വായിക്കപ്പെടണം അഥവാ പ്രേക്ഷണം ചെയ്യപ്പെടണം എന്നു നിർണ്ണയിക്കുന്നത്. പക്ഷെ സംവിധായകനും രചയിതാക്കളും വിചാരിക്കുന്നതുപോലെ അത് അഭ്രപാളികളിൽ എത്തണമെങ്കിൽ എണ്ണപ്പെട്ട സാങ്കേതങ്ങൾ അഥവാ ടൂളുകളും അവയിൽ വൈദദ്ധ്യം നേടിയ പിന്നണി പ്രവർത്തകരും ഒരുപാട് വിയർപ്പൊഴുക്കണം. അപ്പോൾ സിനിമ എന്നത് സംവിധയകന്റെ മാത്രമോ രചയിതാവിന്റെ മാത്രമോ നിർമ്മാതാവിന്റെ മാത്രമോ ആയ ഒരു കലയായി പരിഗണിയ്ക്കാനാകില്ല. അത് കൂട്ടായ്മയുടെ കലയാണ്. എത്രയോപേരുടെ വിവിധ തലങ്ങളിലുള്ള ശാരീരികവും മാനസികവുമായ അദ്ധ്വാനത്തിനൊടുവിലാണ് ഒരു സിനിമ അഭ്രപാളികളിൽ കാഴ്ചക്കാരനു മുന്നിൽ എത്തുന്നത്. ഇത് സങ്കീർണ്ണമായ നിർമ്മാണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കലയാണ്. അത് വിനോദസിനിമയായാലും ധൈഷണികത ഉൾക്കൊള്ളുന്ന സിനിമയായാലും. ഇവിടെ പറഞ്ഞു വരുന്നത് ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്നവർ അതിന്റെ ഓരോ മേഖലയിലും വൈദഗ്ദ്ധ്യം നേടിയവർ ആയിരിക്കും; എന്നാൽ വേണ്ടതെല്ലാം ഒത്തുചേർന്ന് ഒരു അന്തിമോല്പന്നമായി അത് പ്രേക്ഷകനു മുന്നിൽ എത്തുമ്പോൾ പ്രേക്ഷകന് ആ ചലച്ചിത്രം അത് ചെറിയ ഒരു ചിത്രമാകട്ടെ മുഴുനീളൻ സിനിമയാകട്ടെ സീരിയലുകളാകട്ടെ, അത് ആസ്വദിക്കുവാൻ എന്തെങ്കിലും പരിശീലനം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.
തീർച്ചയായും ഒരു സിനിമ കാണാൻ സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും അക്കാഡമിക്കലായി പഠിക്കണമെന്നില്ല. മറ്റേതൊരു കലയ്ക്കും ഇങ്ങനെ ഒരു മുൻ ഉപാധി ഇല്ലതന്നെ. എന്നാൽ ഒരു കലയെയും അതിന്റെ സാദ്ധ്യതകളെയും അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിൽ ഉള്ള മെച്ചങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒരു വിനോദസിനിമ ആസ്വദിയ്ക്കുന്നതിന് ഒരു കാഴ്ചക്കാരനായി മുന്നിൽ ഇരുന്നു കൊടുക്കണം എന്നതിനപ്പുറം ഒരു മുൻ ഉപാധിയും ഇല്ല. എന്നാൽ കേവലവിനോദത്തിനു വേണ്ടി മാത്രമല്ല ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ധൈഷണിക തലത്തിൽ നിന്ന് ഗൌരവ പൂർവ്വം സൃഷ്ടിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ഇത്തരം ഒരു വേർതിരിവ് അതായത് വിനോദ ചിത്രങ്ങളും പലരും ബുദ്ധിജീവി ചിത്രങ്ങൾ എന്ന് പരിഹസിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളും എന്ന തരംതിരിവ് സിനിമയുടെ ആവിർഭാവ കാലഘട്ടം മുതൽക്കുള്ളതാണ്. സിനിമയുടെ വിനോദമൂല്യം ഇവിടെ നിരാകരിക്കുന്നില്ല. ഈ വിനോദ മൂല്യമാണ് സിനിമയെ ഒരേസമയം ജനകീയവും തദ്വാരാ ഒരു വ്യവസായവുമാക്കിത്തീർക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കല സിനിമ തന്നെയാണ്. അത് ആർട്ട് സിനിമകളായാലും കച്ചവട സിനിമകൾ ആയാലും. സാമൂഹ്യ പ്രതിബദ്ധതയുടെയും ധൈഷണികാംശങ്ങളുടെ ദൃശ്യവൽക്കരണത്തിന്റെയും സിനിമയുടെ സംവേദന ക്ഷമതയുടെയും മറ്റും സാദ്ധ്യതകൾ മുൻനിർത്തി നിർമ്മിക്കുന്ന സിനിമകൾ കാല ദേശാതിവർത്തികളാണ്. അവ ഗൌരവമായ കാഴചയെ ആവശ്യപ്പെടുന്നവയാണ്. അതിനാകട്ടെ സിനിമയുടെ വിവിധ തലങ്ങളെക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം അവശ്യം വേണ്ടതും തന്നെയാണ്. ഇവിടെയാണ് ചലച്ചിത്ര ശില്പശാലകളുടെയും ഫിലിം ഫെസ്റ്റിവെലുകളുടെയും ഓപ്പൺഫോറത്തിന്റെയും ഒക്കെ പ്രസക്തി. ദൃശ്യഭാഷയുടെ സാദ്ധ്യതകളെ സംബന്ധിച്ച് ഒരു സാമാന്യ ജ്ഞാനം ഒരു പ്രേക്ഷകന് ഉണ്ടാകുന്നത് സിനിമയെ ശരിയായി ആസ്വദിക്കുവാനും വിലയിരുത്താനും സഹായിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഒരു പരിശീലനത്തിന്റെ ആവശ്യമെന്ത് എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചകൾ തമ്മിലെന്ത് വ്യത്യാസം എന്നതായിരിക്കാം ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ കഴ്ചകൾ സംബന്ധിച്ച് വ്യത്യാസമില്ല. പക്ഷെ കാഴ്ചപ്പാടുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് എല്ലാ കാര്യത്തിലും ഉള്ളതല്ല. എങ്കിലും ചില കാര്യങ്ങളിൽ അതുണ്ട്. അതിന്റെ കാരണങ്ങൾ പലതാണ്.
സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല. സ്ത്രീപുരുഷ വിവേചനമെന്ന ജൈവികേതരമായ സമീപനങ്ങളുമായി ബന്ധപ്പെട്ടാണ് സ്ത്രീപുരുഷ സമത്വം സംബന്ധിച്ച ആശയങ്ങൾ ഉരുത്തുരിഞ്ഞു വരുന്നത്. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസത്തിന്റെ നിഷേധമല്ല അത്. സ്ത്രീയും പുരുഷനും തമ്മിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ട്. കാഴ്ചപ്പാടുകളിലുള്ള ഈ വ്യത്യാസങ്ങളിൽ പലതും ജൈവികമായ സ്ത്രീപുരുഷ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ സാമൂഹ്യ സാഹചര്യങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. ന്നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും മറിച്ച് എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന പുരുഷ വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വ്യതിരക്തതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്ത്രീകൾ കാഴ്ചകൾ കാണുന്നതിലും കലാസാഹിത്യാദികൾ ആസ്വദിക്കുന്നതിലും പുരുഷനെ അപേക്ഷിച്ച് പ്രത്യേകതകൾ ഉണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല.
എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകൾ ഗൌരവ ബുദ്ധ്യാ സിനിമയെയും മറ്റ് കലാസാഹിത്യാദികളെയും സമീപിക്കാത്തത്? അവർ പൈങ്കിളി സീരിയലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ജീവിതവീക്ഷണം വല്ലാതെ ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടാണ്? ഇത് സ്ത്രീപുരുഷ വിവേചനം എന്ന നൂറ്റാണ്ടുകളുടെ യാഥാർത്ഥ്യം മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് ബുദ്ധിപരമായ ഒരു വ്യായാമത്തിനും നമ്മുടെ സ്ത്രീസമൂഹം തയ്യാറാകാത്തത്? സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പുകളുടെയും മറ്റും പ്രസക്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാൽ സിനിമയുടെ മേഖലയിൽ മാത്രം സ്ത്രീ സാമീപ്യം പുരുഷനെ അപേക്ഷിച്ച് വളരെ കുറവാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട ഒരു മേഖലയാണിത്. അല്ലെങ്കിൽ നോക്കൂ, സിനിമകളിൽ സ്ത്രീകൾ എത്രപേർ സംവിധായകരാകുന്നു? എത്രസ്ത്രീകൾ സിനിമയ്ക്ക് കഥയോ തിരകഥയോ എഴുതിയിട്ടുണ്ട്? കുറെ നടിമാർ ഉണ്ടാകുന്നുവെന്നതു നേര്. അവർ ബഹുഭൂരിപക്ഷവും സിനിമയെ പണം നേടാനുള്ള ഉപാധി എന്ന നിലയിൽ അല്ലാതെ ഗൌരവ ബുദ്ധിയോടെ കാണുന്നവരേ അല്ല. സിനിമയുടെ ധൈഷണികവും സാങ്കേതികവുമായ ഏതേതു മേഖലകളിലാണ് ഇന്ന് നമ്മുടെ സ്ത്രീകൾ കടന്നുചെന്നിട്ടൂള്ളത്? അവരെന്തുകൊണ്ടാണ് ധൈഷണികമായി ഒരു സിനിമയെ സമീപിക്കുകയോ വായിക്കുകയോ ചെയ്യാത്തത്? ഇത്തരം ചില ചോദ്യങ്ങൾക്ക് നാം ശരിയായ ദിശകളിലൂടെ ചെന്ന് ഉത്തരം കാണേണ്ടതും പരിഹാരം കാണേണ്ടതും സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. നമ്മുടെ സിനിമകൾ എല്ലാം വീരപുരുഷനായക സങ്കല്പത്തിൽ അധിഷ്ഠിതമാണ്. പുരുഷകേന്ദ്രീകൃതമായ പ്രമേയമാണ് മിക്കവറും എല്ലാ സിനിമകളും കൈകാര്യം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളോ സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളുൾക്കൊള്ളുന്ന സിനിമകളോ വളരെ കുറവാണ്. സിനിമയിൽ സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.
വനിതകൾക്ക് മാത്രമായി ഒരു ചലച്ചിത്രപഠനക്യാമ്പ് എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം വനിതകൾ ഒരു സിനിമ നിർമ്മിക്കുമ്പോഴും അവർ ഒരു സിനിമ വായിക്കുമ്പോഴും അതായത് കാണുമ്പോഴും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്നതും കൂടിയാണ്. തീർച്ചയായും ഒരു തിരക്കഥ ഒരേ സമയം ഒരു സ്ത്രീയും മറ്റൊരു പുരുഷനും സിനിമയാക്കി മാറ്റുമ്പോൾ അവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. ഈ വ്യത്യാസങ്ങളിൽ ചിലതെങ്കിലും ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയതുകൊണ്ട്തന്നെ ഉണ്ടാകുന്നതായിരിക്കും. ആ നിലയിൽ വനിതകൾക്കു മാത്രമായി ഒരു ശില്പ ശാല നടത്തുമ്പോൾ അത് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ഒരു മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. തീർച്ചയായും സിനിമയുടെ മേഖലയിലും വേർതിരിച്ചറിയാൻ കഴിയുന്ന സ്ത്രീസ്പർശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. വനിതാ സാഹിതി ഇത്തരം ഒരു പരിശ്രമത്തിലാണ്.അതിന്റെ ഭാഗമായി തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ഈ ശില്പശാല സംഘടിപ്പിക്കപ്പെടുന്നതും. 2011 ജനുവരി 22, 23 തീയതികളിൽ ആണ് വനിതകൾക്കായുള്ള ചലച്ചിത്ര പഠന ക്യാമ്പ്. 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു പഠനക്ലാസ്സോ ചലച്ചിത്രോത്സവം കൊണ്ടോ മാത്രം സ്ത്രീകൾക്ക് സിനിമയുടെ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും എന്നല്ല. മറിച്ച് ഇത് ഒരു സന്ദേശമാണ്.സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരണം എന്നു പറയുമ്പോൾ അത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് മാത്രമല്ല സിനിമയടക്കം എല്ലാ മേഖലകളിലേയ്ക്കും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ചുരുക്കത്തിൽ സിനിമയ്ക്ക് ഒരു ദൃശ്യ ഭാഷയുണ്ട്. പരിമിതമായ ചില അറിവുകളെങ്കിലും ഉണ്ടാകേണ്ടത് ഈ ദൃശ്യ ഭാഷയുടേ ധൈഷണിക വായനയ്ക്ക് അവശ്യം വേണ്ടതാണ്. ഒരു കാര്യം പറഞ്ഞു നിർത്താം. ധൈഷണിക തലത്തിൽ നിന്നുകൊണ്ടും സിനിമകൾ നിർമ്മിക്കുകയും അത് ധൈഷണികതലത്തിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹം എല്ലയ്പോഴും ഉണ്ടാകണം. ഇല്ലെങ്കിൽ ഈ കലയായ കലയെല്ലാം കാലം ചെയ്തുപോകും! കലകളുടെ കാര്യം മാത്രമല്ല ധൈഷണിക സാന്നിദ്ധ്യമില്ലാത്ത ഒരു സമൂഹം പുരോഗതിയിലേയ്ക്ക് മുന്നേറുകയില്ല.
സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം

ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്നലെ കോട്ടയത്ത് തിരി തെളിഞ്ഞു. ഇപ്പോൾ മത്സരം തകർക്കുകയാണ്. പണക്കൊഴുപ്പിന്റെ ഉത്സവം. പണക്കൊഴുപ്പ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സസ്ഥാന സർക്കാർ ഖജാനയിൽ നിന്നും കലോത്സവ നടത്തിപ്പുസമിതി പിരിവെടുത്തും പണം ചെലവാക്കുന്ന കാര്യമല്ല. മത്സരിക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും സമ്പന്നസ്കൂൾ മാനേജ്മെന്റ് സ്കൂളുകളുടെയും പണമികവിന്റെ കാര്യമാണ്.
സ്കൂൾ യുവജനോത്സവത്തിൽ ശരിക്കും മത്സരിക്കുന്നത് കുട്ടികളല്ല രക്ഷകർത്താക്കളാണ്. എന്നുവച്ചാൽ ജീവിക്കാൻ അല്പം ഏരും ശീരും ഒക്കെയുള്ള രക്ഷകർത്താക്കൾ. അതുപോലെ സാമ്പത്തികമായി നല്ല അടിത്തറയുള്ള മാനേജ്മെന്റ് സ്കൂളുകളും ഈ മത്സരത്തിന് ധാരാളം പണം ചെലവാക്കുന്നുണ്ട്. അത്തരം സ്കൂളുകളിലും സാമ്പത്തികമെച്ചമുള്ളവരുടെ മക്കളാണല്ലോ പഠിക്കുന്നത്. അവർ തങ്ങളുടെ മക്കളെ വൻ തുകകൾ ചെലവാക്കി വിവിധ കലാ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ തലം മുതൽ മത്സരിച്ച് ജയിച്ചു കയറുന്നു. ജില്ലാതലത്തിൽ എത്തിയാൽ ജയിച്ചില്ലെങ്കിൽ ചിലർ അപ്പീലും വാങ്ങി സംസ്ഥാന യുവജനോത്സവത്തിനെത്തുന്നു. എങ്ങനെയും തങ്ങളുടെ മക്കളെ ജയിപ്പിച്ചെടുക്കണം.
ഇപ്പോൾ കലാതിലകപ്പട്ടമൊക്കെ നിറുത്തിയത് ചിലർക്കൊരടിയാണ്. സമ്മാനം ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറുള്ള ചില കൊച്ചമ്മച്ചിമാർ യുവാക്കളായ ജഡ്ജിമാരെ പണ്ട് സ്വാധീനിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഇപ്പോൾ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല. പ്രൊഫഷണൽ കോഴ്സുകൾക്കടക്കം ഗ്രേസ്മാർക്കുള്ളതാണ് ചിലർക്ക് പ്രചോദനം. ചിലർക്ക് പൊങ്ങച്ചത്തിന്റെയും. അല്ലാതെ കലയോടോ സാഹിത്യത്തോടോ ഉള്ള താല്പര്യമൊന്നുമല്ല. ഇവരുടെ കുട്ടികളും കഠിനമായ പരിശീലനത്തോടെ നേടിയെടുക്കുന്ന താണ് വിജയം. അല്ലാതെ ജന്മവാസനകൊണ്ടൊന്നും അല്ല.
പാവപ്പെട്ട കുട്ടികൾ അവർ എത്ര ജന്മ വാസന ഉള്ളവരാണെങ്കിലും സ്കൂൾ തലത്തിൽ വച്ചുതന്നെ തോറ്റു പിൻവാങ്ങുന്നു. ഏറിയാൽ സബ്ജില്ലാതലം വരെ പോകും. അവിടെവച്ച് സമ്പന്ന സ്കൂൾ മനേജ്മെന്റിലെ കുട്ടികളും സമ്പന്നരായ രക്ഷകർത്താക്കളുടെ മക്കളും അടിച്ചുകയറും. കാരണം അവർ വിദഗ്ദ്ധരായ പരിശീലകരെ വച്ച് സ്ട്രെയിനെടുത്ത് ട്രെയിൻ ചെയ്യിക്കുന്നു. പലർക്കും ഇത് സ്ട്രെയിൻ തന്നെയാണ്. കാരണം ഇല്ലാത്ത കഴിവുകളെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണല്ലോ. പാവപ്പെട്ട കുട്ടികൾക്ക് നല്ല കഴിവും ജന്മവാസനയും ഒക്കെ ഉണ്ടെങ്കിലും കാശില്ലാത്തതിനാലും വിദഗ്ദ്ധപരിശീലനമോ പ്രോത്സാഹനമോ ഒന്നും ലഭിക്കാത്തതിനാലും സ്കൂൾ വേദിയിൽ വെറുതെ പങ്കാളിത്തം കാട്ടി പോകാമെന്നേയുള്ളൂ.
സത്യത്തിൽ സ്കൂൾ യുവജനോത്സവങ്ങളിൽ രണ്ടു കൂട്ടർ തമ്മിലാണ് പരസ്പര മത്സരം. ഒരു കൂട്ടർ രക്ഷകർത്താക്കൾ തന്നെ. പ്രത്യേകിച്ചും അല്പം വലിയ വീടുകളിലെ പൊങ്ങച്ചക്കാരായ കൊച്ചമ്മച്ചിമാർ തമ്മിൽ. മറ്റൊരു കൂട്ടർ കുട്ടികളെ വിവിധ മത്സരയിനങ്ങളിൽ പരിശീലിശീലനം കൊടുക്കുന്ന വിദഗ്ദ്ധരാണ്. ശരിക്കും ഇവിടെ മത്സരങ്ങളിൽ ജയിക്കുന്നതും തോൽക്കുന്നതും ഈ പരിശീലകരാണ്. കാരണം അവരുടെ കഴിവാണ് കുട്ടികളുടെ വിജയത്തെ സ്വാധീനിക്കുന്നത്. അപ്പോൾ ശരിക്കും കുട്ടികളുടെ കഴിവുകൾ അല്ല മാറ്റുരയ്ക്കപ്പെടുന്നത്. പിന്നാമ്പുറത്ത് പ്രവർത്തിയ്ക്കുന്നവരുടെ കഴിവികളാണ്. പിന്നെന്തിന് ഇത് സ്കൂൾ കലോത്സവം ആക്കണം. ഈ പരിശീലകരെ പരസ്പരം മത്സരിപ്പിച്ചാൽ പോരെ?
അതുകൊണ്ട് ഈ കലോത്സവങ്ങളിൽ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പുതിയ രീതികൾ ആാവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഇപ്പോൾ ലളിതഗനത്തിൽ പാടുന്ന കുട്ടി ആ ഗാനം അതു പഠിപ്പിക്കുന്ന ആൾ പാടി കേൾപ്പിക്കുന്നതു കേട്ട് കേട്ട് അനുകരിച്ച് പാടുകയാണ്. ഇവിടെ കുട്ടിയുടെ സംഗീത വാസന കണ്ടെത്താനാകില്ല. നേരെ മറിച്ച് പ്രസംഗമത്സരത്തിലെ പോലെ കുട്ടിയ്ക്ക് മുൻപരിചയമില്ലാത്ത ഏതാനും വരികൾ നൽകിയിട്ട് അഞ്ചോപത്തോ മിനുട്ട് കൊണ്ട് അത് മനസിലിട്ട് ചിട്ടപ്പെടുത്തി വന്ന് പാടാൻ ആവശ്യപ്പെടണം. അപ്പോൾ മാത്രമേ കുട്ടിയുടെ യഥാർത്ഥ സംഗീതാഭിരുചി നിർണ്ണയിക്കാൻ കഴിയൂ.
ഇപ്പോൾ അഭിനയത്തിന്റെ കാര്യം എടുത്താൽ ഒരു നല്ല സംവിധായകന്റെ കീഴിൽ ശിഷ്യപ്പെട്ട് പരിശീലിച്ച് കളിക്കുന്ന നാടകം വച്ചിട്ട് ഒരു കുട്ടിയിലെ നാടകാഭിരുചി കണ്ടെത്താനാകില്ല. അതിന് നേരത്തെ പാട്ടിന്റെ കാര്യം പറഞ്ഞതുപോലെ മത്സര സമയത്ത് ചില സന്ദർഭങ്ങൾ പറഞ്ഞിട്ട് അതിനനുസരിച്ച് അഭിനയിച്ചു കാണിയ്ക്കാൻ പറഞ്ഞാൽ കുട്ടിയുടെ അഭിനയിക്കാനുള്ള കഴിവ് കണ്ടെത്താം. ഒരു കൊച്ചു നാടകം കൊടുത്തിട്ട് സംവിധനം ചെയ്ത് അവതരിപ്പിക്കാൻ പറഞ്ഞാൽ അതിലൂടെ ആ കുട്ടിയിലെ നാടകാഭിരുചി കണ്ടു പിടിക്കാം. അല്ലാതെ മറ്റൊരാൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നത് അതുപോലെ അനുകരിച്ച് കാണിക്കുന്നത് കലാബോധത്തെയും കഴിവിനെയും വെളിപ്പെടുത്തില്ല. ഡാൻസിൽ പോലും ഇപ്പോൾ കാണുന്നതുപോലെ അനാവശ്യമായ വേഷക്കൊഴുപ്പിന്റെയൊന്നും ആവശ്യമില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സര രീതികൾ പലതും അശാസ്ത്രീയവും അനഭിലഷണീയവും ആണ്.
ഈ ഗ്രേസ്മാർക്കും മറ്റും ഇല്ലെങ്കിൽ എത്രപേർ ഇത്ര ആവേശത്തോടെ പണം മുടക്കി വരും, കുട്ടിളെ മത്സരിപ്പിക്കാൻ? കലയോടൊ സാഹിത്യത്തോടോ കുട്ടിയ്ക്കോ രക്ഷകർത്താക്കൾക്കോ ഉള്ള കമ്മിറ്റ്മെന്റല്ല പലരെയും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും മറ്റ് ആനുകൂല്യങ്ങളും ആണ്. അല്ലെങ്കിൽ നമുക്ക് തന്നെ ആലോചിക്കാവുന്നതാണല്ലോ. ഈ കലോത്സവങ്ങളിൽ ഒക്കെ വിജയിച്ച് ആഘോഷിച്ച് പോകുന്ന കുട്ടികളിൽ എത്രപേർ പിന്നെ ഈ കലാസഹിത്യരംഗത്ത് കാണുന്നു? അവർ ഒക്കെ എങ്ങോട്ട് പോകുന്നു? കലാപ്രതിഭയും കലാതിലകവുമൊക്കെ നിലനിന്ന കാലത്ത് അവ കരസ്ഥമാക്കുന്ന കുട്ടികൾ അല്പം ഗ്ലാമർ ഒക്കെ ഉള്ളവർ ആണെങ്കിൽ ചിലപ്പോൾ സിനിമയിൽ നായികമാരൊക്കെ ആയി വന്നേക്കും. അത് വളരെ അപൂർവ്വമായി സംഭവിക്കുന്നുവെന്നേയുള്ളൂ.
ബഹുഭൂരിപക്ഷം കലോത്സവ വിജയികളും പ്ലസ് ടൂവും കൂടി കഴിഞ്ഞാൽ അവരവരുടെ വഴിക്ക് പോകുകയാണ്. അവർ കലാരംഗത്തേയ്ക്ക് പിന്നെ വരുന്നതേയില്ല. കാരണം അവർക്ക് അതിൽ താല്പര്യവും ഇല്ല, അതിന്റെ കാര്യവുമില്ല. പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് ഈ കലോത്സവം നടത്താൻ മിനക്കെടുന്നത്? കുറെ പണം ധൂർത്തടിക്കാനോ? കലയെ പ്രോത്സാഹിപ്പിക്കുന്നത് അതിനെ പരിഭോഷിപ്പിക്കുവാനും അവയിൽ കഴിവുള്ളവരെ കണ്ടെത്തി വളർത്താനും പ്രോത്സാഹിപ്പിക്കാനും ആണ്. ഇവിടെ കലയെ മറ്റു ലക്ഷ്യങ്ങൾക്കു വേണ്ടി മാറ്റുരയ്ക്കുകയാണ്.
പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര പ്രോത്സഹനം നൽകാൻ ഇവിടെ ആരുമില്ല. മിക്കവാറും പാവപ്പെട്ട കുട്ടികൾ എല്ലം സാധാരണ സ്കൂളുകളിൽ ആണ് പഠിക്കുന്നത്. സാമ്പത്തികഭദ്രതയധികമില്ലാത്ത സർക്കാർ -എയിഡഡ് സ്കൂളുകൾക്ക് അവരുടെ നിലയിൽ കുട്ടികൾക്ക് പരിശീലനമോ മറ്റോ നൽകാനും കഴിയില്ല. ഈ കുട്ടികലുടെ രക്ഷിതാക്കളാകട്ടെ നിർദ്ധനരും. ബഹുഭൂരുപക്ഷം പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഇന്നും. അവരുടെ മക്കളാണ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അധികവും. അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? ഈ പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

വാർത്തകളുടെ വിശ്വാസ്യത
വാർത്തകളുടെ വിശ്വാസ്യത
വാർത്തകളുടെ വിശ്വാസ്യതയ്ക്ക് അനുദിനം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ് എന്നത് ഇന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഇത് കുറച്ച് നേരത്തെതന്നെ സംഭവിച്ചു തുടങ്ങിയതാണ്. പരസ്യങ്ങൾ വൻ തുകകൾ വാങ്ങി വാർത്തകളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ഇക്കാലത്ത് വിശ്വാസ്യതയ്ക്ക് കൂടുതൽ ഇളക്കം വന്നുവെന്നേയുള്ളൂ. പരസ്യമേത് വാർത്തയേത് എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാതായിക്കൊണ്ടിരിക്കുന്നു. പത്രങ്ങൾ പരസ്യത്തിന് താരിഫ് അടിസ്ഥാനത്തിൽ കോളങ്ങൾ നൽകിയിരുന്ന സ്ഥാനത്ത്, പ്രധാന പേജുകൾ മൊത്തമായിത്തന്നെ വിലപേശി വിൽക്കുന്ന മാദ്ധ്യമസംസ്കാരം വളർന്നുവരുന്ന ഇന്നിന്റെ യാഥർത്ഥ്യവുമായി നാം പൊരുത്തപ്പെട്ടു വരികയാണ്. പത്രം ഇന്ന് വായനക്കാരന്റെ ചെറിയൊരു ഉപഭോഗ വസ്തുവല്ല; വൻപരസ്യക്കാരന്റെ വലിയൊരു ഉപഭോഗവസ്തുവായിക്കൂടി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പത്രത്താളുകൾ വിലയ്ക്കെടുക്കുന്ന വാർത്തകൾ നമ്മൾ അറിഞ്ഞതാണല്ലോ!
മറ്റേതൊരു വസ്തുവും എന്ന പോലെ വാർത്തയും ഒരുല്പന്നമായി മാറുമ്പോൾ ആ ഉല്പന്നത്തിന്റെ വിശ്വാസതയിലല്ല ബാഹ്യസൌന്ദര്യമാണ് മുഖ്യ ആകർഷകത്വം ആയി മാറുന്നത്. ആളുകളെ ആകർഷിക്കാൻ പോന്ന വാർത്തകൾ സൃഷ്ടിച്ചെടുക്കുന്നതിലാണ് ആ ഉല്പാദന സംരംഭത്തിന്റെ ഉടമസ്ഥന് താല്പര്യം. അതുകൊണ്ട് വാർത്തകൾ തങ്ങളുടെ തൊഴിൽദാതാക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് കെട്ടിച്ചമയ്ക്കാനും സത്യമുള്ള വാർത്തകളെത്തന്നെ വളച്ചൊടിക്കുവാനും വാർത്താലേഖകരും നിർബന്ധിതനാകുന്നു. വാർത്തയുടെ നിജസ്ഥിതിയിലല്ല അതിന്റെ വിപണനമൂല്യത്തിലാണ് ഒരു മാധ്യമ മുതലാളിയുടെ കണ്ണ്. വായനക്കാരന്റെ നേരറിയാനുള്ള നേരവകാശത്തെയാണ് ഇവിടെ മുതലാളിയുടെ ലാഭേച്ഛ തകിടം മറിക്കുന്നത്. തങ്ങൾ തരുന്നതെന്തോ അത് വായിച്ച് വിശ്വസിച്ചുകൊള്ളണം എന്ന ധാർഷ്ട്യമാണ് ഇന്ന് മിക്ക മാദ്ധ്യമമുതലാളിമാർക്കും. ഉദരപൂരണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത മാദ്ധ്യമത്തൊഴിലാളികളിലൂടെത്തന്നെ മുതലാളിമാർ തന്റെ സാമ്പത്തിക താല്പര്യങ്ങൾ സാധിച്ചെടുക്കുന്നത്.
പൌരന്റെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച് അവന്റെ ജിജ്ഞാസയെ മുതലാക്കി അറിയാനുള്ള താല്പര്യത്തെ തന്നെ തെറ്റായ ദിശയിലേയ്ക്ക് കൂട്ടി കൊണ്ട് പോവുകയാണ് നമ്മുടെ മാദ്ധ്യമ പ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ഏതെങ്കിലും ഒരു സമയത്ത് യഥാർത്ഥമായി നടന്നതോ നടക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഒരു കാര്യത്തെ നമുക്ക് വാർത്ത എന്ന് വിളിക്കാം. ഇതിൽ സംഭവിക്കുന്നതെന്താണോ അത് ആർക്ക് ആരിൽ നിന്ന്, അഥവാ ഏതൊന്നിന് ഏതൊന്നിൽനിന്ന്, എന്തുകൊണ്ട് എങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിൽ നടന്നുകഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വളരെ കൃത്യമായിത്തന്നെ അറിയിക്കാവുന്നതാണ്. എന്നാൽ നടക്കാനിരിക്കുന്ന നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം ഉറപ്പുള്ളതായാലും അത് നടക്കാതിരിക്കാനുള്ള സദ്ധ്യതയുള്ളതാണ്. എന്നാൽ ആരാലും നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ ഊഹിച്ച് പറയുമ്പോൾ അതിൽ കുറച്ചൊക്കെ സൂക്ഷമത പുലർത്തേണ്ടതത് ഒരു വാർത്താലേഖകന്റെ കടമയാണ്. വായിക്കുന്നവന്റെ കോമൺ സെൻസിനെ പരിഹസിക്കുന്ന തരത്തിൽ ആകരുത് ആ വാർത്ത.
നമ്മുടെ മാദ്ധ്യമസംസ്കാരം എങ്ങനെ അധ:പതിക്കുന്നുവോ അതിനനുസൃതമായി വായനയുടെയും കാഴ്ചയുടെയും സംസ്കാരവും അധ:പതിക്കുന്നുണ്ട്. അധവാ മദ്ധ്യമങ്ങൾ അധ:പ്പതിപ്പിക്കുന്നുണ്ട്. ഇന്ന് സത്യം അറിയാൻ അല്ല, ആളുകളിൽ നല്ലൊരു പങ്ക് വാർത്തവായിക്കുകയോ കാണുകയോ ചെയ്യുന്നത്; മറിച്ച് അത് ആസ്വദിക്കാൻ വേണ്ടിയാണ്. ഇന്നിപ്പോൾ റിയാലിറ്റി ഷോകൾ ആസ്വദിക്കുന്നതുപോലെ വാർത്തകളും ആസ്വദിക്കപ്പെടുകയാണ്. നേരറിയാനുള്ള തല്പര്യം ഈ ആസ്വാദന താല്പര്യത്തിൽ മുങ്ങിപ്പോകുന്നു. ഇവിടെ മുതലാളിത്ത മാദ്ധ്യമ തന്ത്രം വിജയിക്കുന്നു. മാദ്ധ്യമ മുതലാളി എന്ത്, എങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നുവോ അതുതന്നെ സംഭവിക്കുവാനും അഥവാ അങ്ങനെതന്നെ സംഭവിക്കുന്നില്ലെങ്കിൽത്തന്നെ അത് അങ്ങതന്നെ സംഭവിക്കുന്നതായി അറിയുവാനുമാണ് സാമാന്യജനങ്ങളും ആഗ്രഹിക്കുന്നത്. ഇവിടെ ആളുകൾ എന്ത് അറിയാൻ ആഗ്രഹിക്കണമെന്ന് തീരുമാനിക്കുന്നതു പോലും മാദ്ധ്യമമേധാവിത്വങ്ങളായി മാറുമ്പോൾ സമൂഹത്തിൽ സാധാരണരണപൌരന്റെ പ്രാധാന്യത്തെയാണ് അത് ഇടിച്ചു താഴ്ത്തുന്നത്. ജനങ്ങളുടെ പരമാധികാരം എന്നിടത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുതലാളിത്തത്തിന്റെ അഥവാ സാമ്പത്തിന്റെ പരമാധികാരമാണ് അനുഭവപ്പെടുന്നത്, ഇത് മാദ്ധ്യമ രംഗത്തും സംഭവിക്കുന്നുവെന്നേയുള്ളൂ.
രണ്ട് കാര്യങ്ങളാണ് ഇന്നിപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം. ഒന്ന് കഴിഞ്ഞൊരു ദിവസം മലയാളത്തിലെ ചില ഒരു വാർത്താചാനലുകാർ പുറത്തുവിട്ട വർത്തയാണ്. പിറ്റേന്ന് പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. സ. വി.എസ്. അച്യുതാനന്ദനെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ ശാസിച്ചുവെന്നായിരുന്നു ആ വാർത്ത. ആ വാർത്തയുടെ ചുവട് പിടിച്ച് അത് അറിഞ്ഞരാത്രി തന്നെ ഈയുള്ളവൻ ഒരു ബ്ലോഗ്പോസ്റ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പ്രസ്തുത വാർത്തയെ നിഷേധിച്ചു. അതോടെ ആ ബ്ലോഗ് പോസ്റ്റ് എടുത്ത് മാറ്റേണ്ടി വന്നു.നിരന്തരം പല നുണകളും എഴുതിയും പറഞ്ഞും പിടിപ്പിക്കുന്നവർക്ക് സി.പി. ഐ (എം)-ലെ ആരോ ഇട്ട് താങ്ങിക്കൊടുത്തതുമായിരിക്കാം ഈ വ്യാജ വാർത്ത.
രണ്ടാമത്തേത് ഇന്ന് വൈകുന്നേരം കണ്ട ഒരു സായാഹ്നപത്രത്തിലെ വാർത്തയാണ്. ഇപ്പോൾ ഏതാനും സായാഹ്നപ്പത്രങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. ചിലതൊക്കെ നഗര കേന്ദ്രീകൃതങ്ങൾ ആണ്. ഇവയിൽ മിക്കതും പലവിധ നുണവാർത്തകളും അനുദിനം എഴുതിവിടുന്നുണ്ട്. മിക്കതും ഊഹാപോഹങ്ങൾ ആണ്. അതായത് നുണപോഹങ്ങൾ! ഇവയുടെ നുണക്കെട്ടുകൾ (അതയത് തലക്കെട്ടുകൾ) ഉറക്കെ വിളിച്ചു പറഞ്ഞാണ് പാവം പത്ര വില്പനക്കാരൻ ഇത് വിൽക്കുന്നതുതന്നെ. ഇപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്, ഈ പറയുന്ന വാർത്ത നാളത്തെ മറ്റൊരു പത്രത്തിലും കാണുകയില്ലെന്ന്. കാരണം മിക്കതും ഊഹാപോഹങ്ങൾ ആണ്. തലക്കെട്ട് നോക്കി ജിജ്ഞാസുവായി വായിച്ച് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ ഉള്ളി തൊലിച്ചതു പോലാകും മിക്ക വാർത്തകളും.

യാത്രയ്ക്കിടയിൽ പലരും ഒരു സായാഹ്ന പത്രം വങ്ങി വയ്ക്കറുണ്ട്.ബസിലൊക്കെ കയറി സീറ്റും പിടിച്ചിരിക്കുമ്പോൾ ബസ് പുറപ്പെടും വരെയുള്ള ബോറടി ഒഴിവാക്കുവാനും ബസ് ഏതെങ്കിലും സ്റ്റേഷനിൽ വിശ്രമത്തിനു നിർത്തുമ്പോൾ സീറ്റ് പോകാതിരിക്കൻ ഇരുന്നിടത്ത് ഇട്ടിട്ടു പോകാനുമൊക്കെയാണ് ഇന്ന് ഈ പത്രങ്ങൾ ആളുകൾ വാങ്ങുനത്. ട്രെയിൻ യാത്രയിലും ഇത് ഒരു നേരം പോക്കിനു കൊള്ളാം. മത്രവുമല്ല സായാഹ്ന പത്രങ്ങളുടെ അകത്ത് ആശ്വാസത്തിന് അല്പം ചില മസാലകൾ ഉണ്ട്. വാർത്താ പത്രം ആയതുകൊണ്ട് ആരും സംശയിക്കുകയുമില്ല; മാനവും പോകില്ല. തലേൽ തുണിയിടാതെ കണ്ടാസ്വദിക്കാം. അല്പം നുണയും വായിക്കാം. അങ്കോം കാണാം താളീം പറിക്കാം. ബോറടിയും മാറ്റാം
മേൽ സൂചിപ്പിച്ച ഇന്നത്തെ സായാഹ്ന വാർത്ത ഇതായിരുന്നു: “ പിണറായി മത്സരിക്കുന്നത് പി.ബി. തടയും. ഇനി കോടിയേരി ”എന്നാണ് ടൈറ്റിൽ. ഇത് കണ്ടപ്പോൾ ഞാൻ കഴിഞ്ഞ ദിവസത്തെ വി.എസിനെ താക്കീത് ചെയ്തു എന്ന വാർത്ത ഓർമ്മിച്ചു. ഈ കോടിയേരിവാർത്ത ഉള്ളിൽ കയറി വായിച്ചു നോക്കിയാൽ ഇത് ആ ലേഖകൻ ഏതോ വഴിയരികിലെ ഏതോ മൈൽക്കുറ്റിയിൽ ഇരുന്ന് മെനഞ്ഞെടുത്തതാണെന്ന് ആർക്കും മനസിലാകും. (സായാഹ്നപത്രങ്ങളിൽ ചിലതിന്റെ മുൻ പേജിൽ നമ്മുടെ നെറ്റിലെ പോലെ ലിങ്കുകളേ കാണൂ. വാർത്ത മൊത്തം വായിക്കാൻ ക്ലിക്ക് ചെയ്ത് ഉള്ളിൽ ചെല്ലണം!) വലിയ ബുദ്ധിയൊന്നും ഇല്ലാത്ത സാധാരണ രാഷ്ട്രീയ നിരീക്ഷകനു പോലും ചുമ്മാ ഇരിക്കുമ്പോൾ നേരം പോക്കിന് ചിന്തിച്ചുകളയാൻ കഴിയുന്ന ഒരു കാര്യം വലിയ കണ്ടു പിടുത്തം പോലെ എഴുതി വച്ചിരിക്കുകയാണ് ലേഖകൻ!
ആ വാർത്ത ചുരുക്കത്തിൽ ഇങ്ങനെയൊക്കെ ആണ്: “എൽ.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ആകാൻ സാദ്ധ്യത തെളിഞ്ഞു. ( സാധ്യത എവിടെ എങ്ങിനെ ആര് തെളിച്ചു എന്നൊന്നും ചോദിക്കരുത്).മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിന് തീരെ താല്പര്യം ഇല്ലെന്ന് പലതവണ വ്യക്തമായതാണ്. ( പലതവണ ആര് എവിടെവച്ചൊക്കെ വ്യക്തമാക്കി എന്നൊന്നും ചോദിക്കരുത്. അതിന്റെയൊന്നും ആവശ്യമില്ല!) ഏറ്റവും ഒടുവിലത്തെ പോളിറ്റ് ബ്യൂറോ യോഗത്തിലും സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.( പാർട്ടികമ്മിറ്റിയ്ക്കുള്ളിൽ നടന്ന ഈ രഹസ്യം ചോർത്തികൂടുത്ത ആൾ ആരാണെന്ന് നമ്മൾ ചോദിക്കുന്നത് ശരിയല്ലല്ലോ. വിട്ടേക്ക്). കേന്ദ്ര നേതൃത്വം അന്നത്തെ പോലെ ഇന്ന് വി.എസിനെ ഇഷ്ടപ്പെടുന്നില്ല. ( കേന്ദ്രത്തിലെ ഏല്ലാ നേതാവിന്റെയും മനസ് വായിക്കാനുള്ള കഴിവൊക്കെ നമ്മുടെ ലേഖകനുണ്ട്). പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്ത് മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ( ആരൊക്കെ എവിടെയൊക്കെ നിന്ന് പ്രചരിപ്പിച്ചുവോ ആവോ!). എന്നാൽ സി.പി.എം കേന്ദ്രനേതൃത്വം ഇതിനെ അനുകൂലിക്കാൻ ഇടയില്ല.( നോക്കണേ ഊഹക്കച്ചവടം. പിണറായി മത്സരിക്കുന്നത് ലേഖകന് ഇഷ്ടമല്ല തന്നെ!).
ലാവ്ലിൻ കേസിൽ കുറ്റപത്രം നൽകിയ പ്രതിയാണ് പിണറായി (ആർക്കും ആരെയും പ്രതിചേർക്കാമല്ലോ. പക്ഷെ കുറ്റവാളിയാണോ ഇല്ലയോ എന്നത് ലേഖകന് പ്രശ്ശ്നം ഇല്ല. പ്രതിചേർത്താൽ ആൾ ലേഖകന് കുറ്റവാളിയത്രേ!). അഴിമതികേസിലെ പ്രതി മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകും (ഉവ്വ ഉവ്വ)).സ്പെക്ട്രം ഉൾപ്പെടെ അഴിമതികേസുകളിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസ്സിനു പറഞ്ഞു നിൽക്കാൻ പിണറായിയുടെ സ്ത്ഥാനാർത്ഥിത്വം പഴുതുണ്ടാക്കിക്കൊടുക്കും എന്ന് ഔദ്യോഗിക നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അഭിപ്രായം ഉണ്ട്. ( ഏതാണവോ ആ വിഭാഗം?. സോറി ചോദിച്ചുകൂടാത്തതാണ്! കോൺഗ്രസ്സ് നടത്തിയ നിരവധി അഴിമതിക്കേസുകളെ പിണറായിക്കെതിരെയുള്ള കേവലം ഒരാരോപണം കൊണ്ട് സമർത്ഥമായി പ്രതിരോധിക്കുന്ന ലേഖകന്റെ രാഷ്ട്രീയവും ഇവിടെ വ്യക്തമാണ്.) ” ഇങ്ങനെ പോകുന്നതാണ് ആ അഞ്ചു കോളം വാർത്ത.
ഇത് ഇന്നത്തേതു മാത്രം. ഇതിലും വിശേഷപ്പെട്ട ഊഹാപോഹങ്ങളാണ് നിത്യവും ഓരോ സായാഹ്ന പത്രങ്ങളിൽ വരുന്നത്. എന്തിന് സായാഹ്നപ്പത്രങ്ങളുടെ കാര്യം മാത്രം പറയുന്നു. എല്ലാ പത്രങ്ങളും ചാനലുകളും ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ? അതുകൊണ്ട് നാം വായിക്കുന്നതും കേൾക്കുന്നതുമായ വാർത്തൾ അതേപടി ഉടൻ വിശ്വസിക്കാതിരിക്കുക! എല്ലാ മാദ്ധ്യമങ്ങളിലെയും വാർത്തകൾ ഒക്കെ കണ്ടതിനുശേഷം നമുക്ക് അവ സ്ഥിരീകരിക്കുകയോ, അല്ലെങ്കിൽ എല്ലാത്തിന്റെയും ഇടയിൽനിന്നും യഥാർത്ഥസത്യം സ്വയംതന്നെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യാം.

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ,
ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ,
ഇതിപ്പോൾ എഴുതാനുള്ള പ്രേരണ തൊട്ടുമുമ്പ് കൈരളി ചാനലിൽ ഏതോ പാട്ടു റിയാലിറ്റി കോപ്രായം അവതരിപ്പിച്ച പെങ്കൊച്ചിന്റെ ചാടക്കോം, ബഹളോം കണ്ടതാണ്. എങ്കിലും ഇവിടെ എല്ലാ ചാനലുകളിലെയും അവതാരകളായ (അതോ അവതാടകകളോ) അവതാരങ്ങളോട് ആകെ മൊത്തം ടോട്ടലായിട്ട് പറയുവാ. നിങ്ങളുടെ വേഷഭൂഷാദി ജാഡാദികൾ ഒക്കെ കൊള്ളാം. പക്ഷെ നിങ്ങളോട് നമ്മൾ മലയളഭാഷയെ സ്നേഹിക്കുന്ന പാവങ്ങൾക്ക് ചിലത് പറഞ്ഞു തെര്യപ്പെടുത്താനുണ്ട്. നിങ്ങൾക്ക് നല്ലതു പോലെ മലയാളം അറിയില്ലെങ്കിലും നല്ലതു പോലെ ഇംഗ്ലീഷ് ഭാഷ അറിയാം എന്നാണല്ലോ വയ്പ്! .ചിലപ്പോൾ നിങ്ങൾ ഇംഗ്ലണ്ടിലോ കാനഡയിലോ അങ്ങ് അമോരിക്കായീലൊ ഒക്കെ പറന്നുപോയി പഠിച്ച് പറന്നിറങ്ങിയതാകാം. അല്ലെങ്കിൽ വല്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലോ പോയി കായി കൊടുത്ത് പഠിച്ചുറപ്പിച്ചതാകാം. ആയിക്കൊട്ടെ. അതൊക്കെ നല്ലതുതന്നെ. ഇംഗ്ലീഷ് ഭാഷയോട് നമ്മക്ക് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അതും ഒരു ഭാഷ തന്നെ. ലോക ഭാഷയെന്ന് അംഗീകരിക്കപ്പെട്ട ഭാഷ. നമ്മളും അതംഗീകരിക്കുന്നു.
പക്ഷേങ്കിൽ നിങ്ങൾ മലയാളം ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒന്നുകിൽ ഇംഗ്ലീഷ് പറയുക. നിങ്ങൾ അറിയാവുന്നവരായതുകൊണ്ട് നമുക്ക് ഇംഗ്ലീഷിന്റെ ഉച്ചാരണോം ഒക്കെ ഒന്നു ശരിപ്പെടുത്തി എടുക്കാനും അതു ഗുണപ്പെടും. അതല്ലെങ്കിൽ നിങ്ങൾ നല്ല മലയാളം പറയുക.മലയാളവുമല്ല ഇംഗ്ലീഷുമല്ല എന്ന നിലയിൽ ഈ ഹായ്, പൂയ്, കൂ വിളി പരിപാടി ഒന്നു നിർത്തുക. സത്യത്തിൽ നിങ്ങൾ കരയുന്നതും ചിരിക്കുന്നതും കൂക്കിടുന്നതും ഒക്കെ ഇംഗ്ലീഷിലാ? നിങ്ങൾ ഇടുന്ന ഈ ശബ്ദങ്ങൾ പോലുള്ളതൊന്നും ഇംഗ്ലീഷുകാർപോലും ഇടുന്നത് നമ്മൾ കേട്ടിട്ടില്ല. അതൊരു പക്ഷെ നമ്മൾക്ക് ഇംഗ്ലീഷ്കാരുമായി നിങ്ങളെപോലെ അധികം സമ്പർക്കമില്ലാത്തതുകൊണ്ട് തോന്നുന്നതാകാം. നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോ അതോ കൂക്കിടുകയാണോ എന്നു തിരിച്ചറിയാൻ നമ്മൾ പാട് പെടുന്നുണ്ട്. മറിച്ച് നിങ്ങൾ കരയുമ്പോഴും നമ്മക്ക് പല തിരിച്ചറിവുകളും നഷ്ടപ്പെടുകയാണ്.
മുഖസ്തുതി പറയുകയാനണെന്നു കരുതരുത്.ദേഹത്ത് ഉറുമ്പിൻ കൂട് വീണാൽ പെൺപിള്ളേർ നില വിളിച്ചോണ്ട് ചാടുന്നതെങ്ങനെയാണോ അതുപോലെയാണ് നിങ്ങൾ പറഞ്ഞാലും ചിരിച്ചാലും കരഞ്ഞാലും ഒക്കെ നമുക്ക് അനുഭവപ്പെടുക. ഇത് ലോകത്തെങ്ങും ഉള്ള ഔദ്യോഗിക ഭാഷയൊന്നുമല്ല. കടിയുടെ വെപ്രാളത്തിൽ കിടന്നു തുള്ളിപ്പിടയുമ്പോൾ പുറപ്പെടുന്ന ശബ്ദങ്ങൾ ആണ്. നിങ്ങൾ ചാനലത്തികൾ എന്തു പറയുമ്പോഴും എന്തു വികാരം പുറപ്പെടുവിക്കുമ്പോഴും നമുക്ക് ഈ പറഞ്ഞതു കണക്കാണ് തോന്നുക. ദയവായി നമ്മുടെ മലയാള ഭാഷയെ നമുക്ക് വിട്ടു തരിക. നിങ്ങൾ ഇങ്ങനെ ബലാത്സംഘം ചെയ്ത് കൊല്ലാതിരിക്കുക. സത്യത്തിൽ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ നിലവിളിക്കുന്നതും നിങ്ങളുടെ മലയാള സംസാരവും തമ്മിലും വ്യത്യാസം ഒന്നുമില്ല. നമ്മുടെ മാതൃഭാഷ ബലാത്സംഗം ചെയ്യപ്പെടുമ്പോഴത്തെ നില വിളിയായാണ് നമുക്കതു തോന്നുക. നമുക്കിത് സഹിക്കാൻ വയ്യ മക്കളേ!
നമ്മുടെ ഭാഷയുടെ മാനം രക്ഷിക്കാൻ നമ്മൾ മുണ്ടും പൊക്കിക്കെട്ടി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങൾ ഓടിയാൽ മുഴുക്കില്ല. മലയാളത്തിലെ നല്ല ഡഷ് ഡാഷ് (ഡാഷ് ഡാഷൊക്കെ ഇംഗ്ലീഷിലേ ഉള്ളൂ കേട്ടോ) പ്രയോഗങ്ങൾ ഉണ്ട്. വേണ്ടിവന്നാൽ ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടു നോക്കി നല്ല ഒന്നാം തരം പച്ചമലയാളം മഡാഷ് കുഡാഷ് പുഡാഷുമായി നമ്മൾ അങ്ങിറങ്ങും. പിന്നെ നിങ്ങള അരമുക്കാൽ മുറി ഇംഗ്ലീഷൊന്നും കൊണ്ട് നമ്മെ നേരിടാനാകില്ല. മലയാളം നല്ല കളകളാരവം പുഴയൊഴുംകും പോലത്തെ നല്ല സംസ്കാരമുള്ള മധുരമായൊരു ഭാഷയാണ്. അതിലുപരി നമ്മൾ അത്യാവശ്യത്തിനെടുക്കാൻ വച്ചിരിക്കുന്ന പുളിച്ച പുളുപുളന്തൻ വികടസരസ്വതികളെ പുറത്തെടുപ്പിക്കരുത്. ഇംഗ്ലീഷിൽ നിങ്ങൾ വിളിക്കുന്ന പള്ളിന്റെ ഒക്കെ തനിമലയാളം നമ്മൾ തിരിച്ചു പറഞ്ഞാലുണ്ടല്ലോ ലേബർ ആശുപത്രികളിലെ ലേബർ റൂമിൽ തിരക്കാകും. അത്ര ശക്തിയാ! ഓർമ്മവേണം. സഹിക്കാൻ വയ്യാഞ്ഞിട്ടു പറയുവാ. അവളുമാരുടെ ഒരു ഹായ്, പൂ, കൂ....ഒരു ദിവസം നമ്മൾ ഒരു കടലാസിൽ പാമ്പിനേം പൊതിഞ്ഞങ്ങ് വരും. എന്നിട്ട് അറിയാതെ മുൻപിലേയ്ക്ക് ഏറിഞ്ഞ് തരും പാമ്പ് കാലിലോട്ട് കയറി പുളയുമ്പോൾ ഇംഗ്ലീഷിൽ ഹായ്, കൂയ്, മാം, ഡാഡ്, മൈ ഗോഡ് എന്നുമ്പറഞ്ഞ് സ്റ്റൈലിൽ നേരിടുമോ പച്ചമലയാളത്തിൽ ‘അയ്യോ എന്റമ്മച്ചിയേ പാമ്പേ“ എന്ന് നിലവിളിച്ച് പൂളേം കെളത്തി ചാടുമോന്നറിയണം. അവതാരകകൾ ആണത്രേ; അവതാരകൾ! മുമ്പൊക്കെ ആണുങ്ങളായ അവതാരകർ എങ്കിലും ഒരുവിധം നന്നായി മലയാളം പറയുമായിരുന്നു. ഇപ്പോൾ അതും പോയി. ചില പരിപാടികൾക്കൊക്കെ ആണും പെണ്ണും കെട്ട കുറച്ചിനം ആൺചരക്കുകൾ ഇറങ്ങിയിട്ടുണ്ട്. അവന്മാരും ഇപ്പോ പെണ്ണവതാരകത്തികളെ പോലെ യാ, ഉയൂ ഹായ്, ഹ്യൂഎഊ പൂ കൂ ഒക്കെ തന്നെ. അല്ല അവന്മാർ ഒക്കെ ആണോ പെണ്ണോന്ന് അവന്മാർക്കുതന്നെ സംശയമല്ലേ? പിന്നെങ്ങനെ?
അതു പോട്ടെ! ടേ, അവതാരകപ്പെൺപിള്ളാരേ നിങ്ങൾ ആ വാർത്ത വായിക്കുന്ന പെൺപിള്ളേരെയെങ്കിലും നോക്ക് ! ഒരു കയും കീയും പൂവുമില്ലാതെ എത്ര സുന്ദരമായി മലയാളം പറയുന്നു. വല്ല കുഴപ്പവും ഉണ്ടോ? വേഷത്തിലും സ്റ്റൈലിലും ഒന്നും അവർ ഒരു കുറവും വരുത്തുന്നില്ല. പക്ഷെ സംസാരിക്കുമ്പോൾ എത്ര അന്തസുള്ള മലയാളം! അല്ലെങ്കിൽ നിങ്ങൾ പത്ത് ദിവസം ആകാശവാണി വച്ച് കേട്ടിട്ട് വാ. ശരിക്ക് മലയാളം എന്താണെന്ന് മനസിലാക്കാം. അതിനൊന്നും മനസില്ലെങ്കിൽ നിങ്ങൾ ഇംഗ്ലീഷിൽ മാത്രം മൊഴിഞ്ഞോ. നമ്മുടെ പൊന്നു തങ്കക്കുടം മധുരമലയാളത്തെ അതിനിടയിൽ പിടിച്ചിട്ട് നിലവിളിപ്പിക്കരുത്. ഇതൊരപേക്ഷയാണ്!

വില വർദ്ധനവ്: കടിഞ്ഞാൺ നഷ്ടപ്പെടുന്ന ഭരണകൂടം

ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ അതിർത്തികാക്കൽ മാത്രമല്ല. അതിർത്തികാക്കാൻ സൈന്യം ജാഗരൂപമാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുത്ത് അജ്ഞാപിക്കുകയേ വേണ്ടൂ. രാജ്യം കാക്കാനുള്ള ചുമതല സൈന്യം നിർവ്വഹിച്ചുകൊള്ളും. സൈന്യത്തിന് ആത്മധൈര്യവും ആവശ്യമായ സന്നാഹങ്ങളും സേവന വേതനവും ഒക്കെ യഥവിധി ഭരണകൂടം എത്തിച്ചുകൊടുത്താൽ മതി. പ്രസിഡന്റോ പ്രധാന മന്ത്രിമാരോ മന്ത്രിമാരോ ആരും നേരിട്ട് യുദ്ധത്തിനു പോകേണ്ടി വരില്ല. സൈന്യത്തിന്റെ അംഗബലത്തിൽ ദൌർബല്യമുണ്ടാകുന്ന സന്ദർഭമുണ്ടാകുമ്പോൾ രാജ്യത്തെ സധരണ പൌരന്മാരടക്കം രജ്യത്തിനു വേണ്ടി പൊരുതാൻ ബാദ്ധ്യസ്ഥരുമാണ്. പറഞ്ഞുവന്നത് ഭരണകൂടബദ്ധ്യതകളെക്കുറിച്ചാണ്. രാജ്യം കാക്കാൻ മാത്രമണെങ്കിൽ സൈന്യവും സൈനിക തലവന്മാരും മാത്രം മതിയല്ലോ. പക്ഷെ അതു മാത്രമല്ലല്ലോ ഒരു രാഷ്ട്രവും ജനങ്ങളും ആവശ്യപ്പെടുന്നത്.
ജനാധിപത്യത്തിൽ ഒരു ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് രാഷ്ട്രം കാക്കാനും രാഷ്ട്രത്തിലെ ജനങ്ങളുടെ സർവതോന്മുഖമായ ക്ഷേമം ഉറപ്പുവരുത്താനും കൂടിയാണ്. ആധുനിക സർക്കാരുകൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ജനങ്ങളോടുള്ളത്.ഭരണഘടനയും നിയമങ്ങളും ഭരണകൂടത്തിന് ശക്തമായ അധികാരങ്ങളും നൽകുന്നുണ്ട്. ഇവിടെ ഭരണകൂടം എന്നു പറഞ്ഞൽ നിയമ നിർമ്മാണ സഭകളെ കൂടി ഉൾപ്പെടുത്തി പറയുകയാണ്. ജനങ്ങൾ ഒരു കക്ഷിയ്ക്കോ മുന്നണിക്കോ ഭരണം നൽകുമ്പോൾ ഈ അധികാരങ്ങൾ ഒക്കെ കൂടിയാണ് നൽകുന്നത്. ആ അധികാരം ഉപയോഗിച്ചു കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന ഏതൊരു ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. കാലാനുസൃതമായി ജനങ്ങൾക്ക് ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാനും ജീവിത സൌകര്യങ്ങൾ ഒരുക്കി കൊടുക്കാനും ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. ഈ ബാദ്ധ്യതകൾ നിർവഹിക്കാൻ ഭരണകൂടത്തിനു കഴിയാതെ വന്നാൽ രാഷ്ട്ര വ്യവസ്ഥകളുടെ മേൽ ഭരണകൂടത്തിനുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണർത്ഥം. ഭരണകൂടത്തിന്റെ ദൌർബല്യവും കഴിവുകേടും ആണ് ഇതിലൂടെ വെളിപ്പെടുക. ഇപ്പോൾ നമ്മുടെ ഭരണകൂടം അങ്ങനെ ഒരു വെളിപ്പെടുത്തലിന്റെ സ്വഭാവമാണ് കാണിക്കുന്നത്.
കാരണം നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ് നിയന്ത്രിക്കുവാൻ നമ്മുടെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.ഭക്ഷണം മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവശ്യമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പോലും നിയന്ത്രിക്കാൻ കഴിയാതെ വരുന്നിടത്ത് ഒരു ഭരണകൂടത്തെ ജനങ്ങൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്? വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നിസഹായത വെളിപ്പെടുത്തിയിരിക്കുന്നുവെന്നുമാത്രമല്ല ജനങ്ങൾ വില കുറഞ്ഞ സാധനങ്ങൾ വാങ്ങി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ജനങ്ങളെ പരിഹസിക്കുകയാണ്. ജനങ്ങൾ ഭരണം നൽകുന്നത് ഇങ്ങനെയൊക്കെ പരിഹാസം ചൊരിയാനാണോ?
ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് ഇന്നും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ പറയുന്നത്. മിശ്രസമ്പദ് വ്യവസ്ഥയെന്നു പറഞ്ഞാൽ പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഇത് രണ്ടിനും ഒരുമിച്ചും ഉല്പാദന വിതരണ സംരഭങ്ങളിൽ ഇടപെടാവുന്ന സമ്പദ് വ്യവസ്ഥയെന്നാണ്. ഇതിൽ രാഷ്ട്രം സാമ്പത്തികമായി പുരോഗമിക്കുന്ന മുറയ്ക്ക് സ്വകാര്യമേഖലയുടെ പങ്കളിത്തം കുറച്ച് പൊതുമേഖലയുടെ പ്രാധാന്യം വർദ്ധിപ്പിച്ചുകൊണ്ട് ഒരു സോഷ്യലിസ്റ്റ്- ക്ഷേമരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം അന്തർഭവിച്ചിരിക്കുന്നു എന്നാണ് വിവക്ഷ. പക്ഷെ ഇവിടെ നമ്മുടെ മാറിമാറിവന്ന ഭരണകൂടങ്ങൾ പൊതുമേഖലയെ ബോധപൂർവ്വം നിരുത്സാഹപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ഇതിനകം തന്നെ ഏറെക്കുറെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് സ്വകാര്യമേഖലയെ ഊട്ടി വളർത്താനാണ് ശ്രമിച്ചു പോന്നിട്ടുള്ളത്. അതായത് സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് രാജ്യത്തെ നയിക്കുകയാണ് ചെയ്തുവരുന്നത്. ഇന്ന് ശരിക്കും ഇന്ത്യ ഒരു മുക്കാൽഭാഗം മുതലാളിത്തരാജ്യമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഫീൽ ചെയ്യുന്നത് ഒരു സമ്പൂർണ്ണ മുതലാളിത്തം തന്നെയാണ്.
മുതലാളിത്തം ലാഭേച്ഛയിൽ അധിഷ്ഠിതമണെന്നും അവിടെ ജനക്ഷേമത്തിനല്ല മുൻ തൂക്കം എന്നും എല്ലവർക്കും അറിയാം. മാത്രവുമല്ല മുതലാളിത്ത വ്യവസ്ഥിതിയിൽ ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന് നാമമാത്രമായ ഇടപെടലുകളേ അനുവദിക്കുന്നുള്ളൂ. മുതലാളിത്തത്തിൽ കമ്പോള വ്യവസ്ഥ യാന്ത്രികമായി നീങ്ങുമെന്നാണ് സങ്കല്പം. ഉപഭോക്താവിന്റെ താല്പര്യങ്ങളെയും പരമാധികാരത്തെയും വാഴ്ത്തുന്ന ഈ വ്യവസ്ഥയിൽ യഥാർത്ഥത്തിൽ മുതലാളിമാരുടെ താല്പര്യങ്ങളും പരമാധികാരങ്ങളുമാണ് സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് എന്ന് മുതലാളിത്തത്തിന്റെ ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോൾ മുതലാളിത്ത വ്യവസ്ഥയുടെ യാന്ത്രിപുരോഗതി എന്ന സങ്കല്പത്തിൽ ഉപഭോക്താവിന്റെ താല്പര്യങ്ങളോ പരമാധികാരങ്ങളോ അല്ല അന്തർലീനമായിരിക്കുന്നത്, മറിച്ച് മുതലാളിത്ത താല്പര്യങ്ങളും പരമാധികാരങ്ങളും തന്നെയാണ്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നും ഇപ്പോൾ നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർദ്ധനവിനെ വിലയിരുത്തുമ്പോൾ യഥാർത്ഥ വില്ലൻ മുതലാളിത്തം ആണെന്ന് കാണാം.
മുതലാളിത്തം പിടിമുറുക്കുന്നിടത്ത് ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുമെന്ന് പ്രൈമറി ക്ലാസ്സിൽ സാമ്പത്തികശാസ്ത്രത്തിന്റെ ആദ്യ പാഠങ്ങളെങ്കിലും പഠിക്കുന്ന കൊച്ചുകുട്ടികൾക്കുപോലും അറിയാം. നമ്മുടെ രാജ്യം മുതലാളിത്തത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൺ തുറന്നു കാണുവാൻ ഈ സമീപകലത്ത് ഉണ്ടാകുന്ന വിലവർദ്ധനവുകൾ മാത്രം മതി. ഭരണകൂടത്തിന് ഇതിന്റെ മേൽ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ഈ ആധിപത്യം എന്ന ഇന്ത്യൻയാഥാർത്ഥ്യം ഇപ്പോഴത്തെ ഭരണക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ, ബോധപൂർവ്വം ജങ്ങളെ പൊറുതിമുട്ടിയ്ക്കുന്ന ഈ വിലവർദ്ധനവിനെ പ്രോത്സാഹിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കുന്നു എന്നു കരുതാം. എന്നാൽ അതും മുതലാളിത്ത താല്പര്യം സംരക്ഷിയ്ക്കാൻ തന്നെ! വില വർദ്ധനവിന്റെ നേട്ടം എന്തായാലും സർക്കാർ ഖജാനയ്ക്ക് അല്ലല്ലോ.
വിലവർദ്ധനവ് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം ജനങ്ങൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ക്രൂരമാണ്. ലജ്ജാകരവുമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വിദേശവസ്തുബഹിഷ്കരണം നടത്തി ബ്രിട്ടീഷുകാരെ പാഠം പഠിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു പുതിയ ആഹ്വാനം.വില കൂടിയ വസ്തുക്കൾ ബഹിഷ്കരിക്കുക! വില കൂടിയ സാധങ്ങൾ വാങ്ങാതിരുന്നാൽ അവ ഇരുന്ന് ചീഞ്ഞുനാറി ഒടുവിൽ അവയുടെ വില കുറഞ്ഞോളും എന്ന പുത്തൻ സാമ്പത്തിക സിദ്ധാന്തം മുന്നോട്ടു വച്ച ആ തല ആരുടേതെന്ന് കൂടി കേന്ദ്ര ഗവർമെന്റ് വെളിപ്പെടുത്തിയാൽ കൊള്ളാമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിനുള്ള അടുത്ത നോബൽ സമ്മാനം ആ തലയുടെ ഉടമസ്ഥനായ മഹാത്മാവിന് തന്നെ കിട്ടാൻ സാധ്യതയുണ്ട്! ഈ സിദ്ധാന്തം ഒരു മുദ്രാവാക്യമായി തന്നെ സ്വീകരിക്കാൻ പറയാമയിരുന്നല്ലോ. ‘വിലകുറഞ്ഞ ഭക്ഷണം വിലകുറഞ്ഞ ജീവിതം ’ എന്ന്!

Subscribe to:
Posts (Atom)